അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച മോഡ്രിച്ചിന് റയല്‍ മാഡ്രിഡിന്റെ ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടവും കരുത്താകും.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്ബോളര്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒരു മണിക്ക് ശേഷം മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാര പ്രഖ്യാപനമുണ്ടാകും. 2008ന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസ്സിയും മാത്രം സ്വന്തമാക്കിയിട്ടുള്ള ലോക ഫുടബോളര്‍ പട്ടം ഇത്തവണ ആര്‍ക്കാകും ? ഫുടബോള്‍ ലോക ഉറ്റു നോക്കുകയാണ്. ബാലണ്‍ ഡി ഓര്‍ പുരസ്‌കാരപ്രഖ്യാപനത്തിന് ഫ്രാന്‍സ് ഫുട്ബോള്‍ മാസിക ഒരുങ്ങുമ്പോള്‍ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന് തന്നെയെന്ന് ഉറപ്പിച്ചിരിക്കുന്ന വലിയ ശതമാനം ആരാധകരുണ്ട്.
അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച മോഡ്രിച്ചിന് റയല്‍ മാഡ്രിഡിന്റെ ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടവും കരുത്താകും. ഫിഫ ബെസ്റ്റ് പ്ലെയറും യൂറോപ്യന്‍ ഫുട്ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും നേടിക്കഴിഞ്ഞ മോഡ്രിച്ചിനൊപ്പം ആയിരിക്കും ഫുട്‌ബോള്‍ ലോകമെന്നാണ് സൂചന. ഒക്ടോബറില്‍ പ്രഖ്യാപിച്ച സാധ്യതാപട്ടികയില്‍ മെസ്സി അടക്കം 30 താരങ്ങളുണ്ടെങ്കിലും മോഡ്രിച്ചിന് പുറമേ, റൊണാള്‍ഡോയും അന്റോയിന്‍ ഗ്രീസ്മാനും അവസാനപട്ടികയിലെത്തുമെന്നാണ് സൂചന. ചരിത്രത്തിലാദ്യമായി മികച്ച വനിതാ താരത്തിനും 21 വയസ്സില്‍ താഴെയുള്ള മികച്ച യുവതാരത്തിനും പുരസ്‌കാരം നല്‍കും.