UPDATES

കായികം

വീണ്ടും മഴ; ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള മത്സരവും മുടങ്ങി

മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമിനും ഓരോ പോയിന്റ് ലഭിച്ചു.

ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ദിനത്തിലും മഴമൂലം മത്സരം ഉപേക്ഷിച്ചു. ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള പോരാട്ടമാണ് മഴ തടസപ്പെടുത്തിയത്. മത്സരത്തിനായി ടോസ് പോലും ഇടാന്‍ കഴിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമിനും ഓരോ പോയിന്റ് ലഭിച്ചു.

ഇതോടെ ലങ്കയ്ക്ക് നാല് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുകളായി. നാല് മത്സരങ്ങളില്‍ മൂന്ന് പോയിന്റാണ് ബംഗ്ലാദേശിനുള്ളത്. ഈ ലോകകപ്പില്‍ മഴമൂലം ഉപേക്ഷിക്കുന്ന മൂന്നാമത്തെ മത്സരമാണിത്. ശ്രീലങ്കയുടെ പാക്കിസ്ഥാനെതിരെയുള്ള മത്സരവും ഇതേ വേദിയില്‍ മഴ മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.തിങ്കളാഴ്ച ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് മത്സരം 7.3 ഓവര്‍ മാത്രം എറിഞ്ഞ ശേഷം ഉപേക്ഷിച്ചിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍