UPDATES

കായികം

ബേസിലിന്റെ യോര്‍ക്കര്‍ ലങ്കയെ തകര്‍ക്കുമോ! ആരാധകര്‍ ആകാംക്ഷയിലാണ്

ഇന്ത്യ-ശ്രീലങ്ക ആദ്യ ട്വന്റി-20യില്‍ മലയാളിയായ ബേസില്‍ കളിക്കാനുള്ള സാധ്യതയാണ് കൂടുതല്‍

ശ്രീലങ്കയ്‌ക്കെതിരെ ഇന്നാരംഭിക്കുന്ന ടി-ട്വന്റി ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ മലയാളി താരം ബേസില്‍ തമ്പിക്ക് അവസരം ലഭിക്കുമോ? ടിനു യോഹന്നാന്‍, ശ്രീശാന്ത്, സഞ്ജു വി സാംസണ്‍ എന്നിവര്‍ക്ക് ശേഷം ടീമില്‍ ഇടം പിടിച്ച ബേസില്‍ തമ്പിക്ക് പരമ്പരയിലെ ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാനാകുമെന്നാണ് സൂചന. പേസിനെ തുണയ്ക്കുന്ന കട്ടക്കിലെ പിച്ചില്‍ മലായാളി പേസര്‍ക്ക് തിളങ്ങാനകുമെന്നതില്‍ സംശയമില്ല. ഇന്ത്യന്‍ ‘എ’ ടീമില്‍ ന്യൂസിലന്‍ഡിനെതിരെ ബേസില്‍ തമ്പി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കൂടാതെ രഞ്ജിയിലെ മിന്നും പ്രകടനവും ടീമില്‍ ഇടം നേടുന്നതിന് തുണയായി. അവസരം കിട്ടി അതു മുതലാക്കിയാല്‍ തുടര്‍ന്നുള്ള മത്സരങ്ങളിലും അവസരം ലഭിക്കും. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സില്‍ തിളങ്ങിയതോടെയാണ് ബേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തില്‍ ശ്രദ്ധാകേന്ദ്രമായത്. മികച്ച പേസിലും കൃത്യതയിലും പന്തെറിയുന്ന ബേസിലിന്റെ ഓള്‍റൗണ്ട് മികവാണ് ശ്രദ്ധപിടച്ചുപറ്റിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഭാവി താരമായി തിരഞ്ഞെടുക്കപ്പെട്ട ബേസിലിനെ ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്ത് പ്രശംസിച്ചിരുന്നു. ഐപിഎല്ലില്‍ ക്രിസ് ഗെയിലിനെ വീഴ്ത്തിയ ബേസിലിന്റെ യോര്‍ക്കര്‍ കയ്യടി നേടിയിരുന്നു.

ഏകദിന പരമ്പരയ്ക്കു പിന്നാലെ ട്വന്റി 20 യിലും രോഹിത് ശര്‍മയാണ് തന്നെയാണ് ടീമിനെ നയിക്കുന്നത്. വൈകിട്ട് ഏഴു മുതല്‍ ആണ് മത്സരം ആരംഭിക്കുന്നത്. മറ്റ് ഫോര്‍മാറ്റ് മത്സരങ്ങളെ അപേക്ഷിച്ച് ട്വന്റി ട്വന്റി മത്സര ഫലം പ്രവചിക്കാന്‍ സാധിക്കുന്നതല്ല. ബംഗ്ലാദേശിനോട് പരമ്പര തോല്‍വി ഏറ്റു വാങ്ങിയെങ്കിലും ട്വന്റി മത്സരങ്ങളിലെ സ്ഥിരതയോടെ വിജയിച്ച് കയറാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കാത്തതും മത്സരഫലം ആര്‍ക്കും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. മത്സരത്തില്‍ ശ്രീലങ്കയില്‍ നിന്ന് കടുത്ത പോരാട്ടം തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

പേസിനെ തുണയക്കുന്ന പിച്ചില്‍ ബോളര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയായിരക്കും ഇന്ത്യയുടെ വിജയതന്ത്രം. അതേസമയം മിന്നും ഫോമിലുള്ള വിരാടിന്റെ അഭാവം ടീമിനെ കാര്യമായി ബാധിച്ചേക്കാം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കൂടാതെ ലോകേഷ് രാഹുല്‍, ശ്രേയസ്സ് അയ്യര്‍, മനീഷ് പാണ്ഡെ, മുന്‍നായകന്‍ മഹേന്ദ്രസിങ് ധോനി, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ബാറ്റിംഗ് നിരയിലുള്ളത്.

കൂടുതല്‍ സ്‌പെഷലിസ്റ്റ് ബൗളര്‍മാര്‍ക്ക് അവസരമൊരുക്കിയാല്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയ്ക്കും അവസരമൊരുങ്ങും. ബൗളിങ്ങില്‍ പേസര്‍ ജസ്പ്രീത് ബുംറ, സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഉറപ്പായും ടീമില്‍ ഇടം നേടിയേക്കും. തിസാര പെരേര നയിക്കുന്ന ശ്രീലങ്കന്‍ ടീമില്‍ ഉപുല്‍ തരംഗ, എയ്ഞ്ചലോ മാത്യൂസ്, കുശാല്‍ പെരേര, അസേല ഗുണരത്‌നെ എന്നിവരാണ് പ്രധാന ബാറ്റ്‌സ്മാന്മാര്‍. പരിചസമ്പനനായ പേസ് ബൗളര്‍ ലസിത് മലിംഗ ടീമിലില്ല. നുവാന്‍ പ്രദീപ്, ദുഷ്മന്ത ചമീര എന്നിവരാണ് ലങ്കയുടെ പേസര്‍മാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍