UPDATES

കായികം

എന്‍ബിഎ ബാസ്‌കറ്റ്ബോള്‍ പ്രൊഫഷണലുകള്‍ ഇന്ത്യന്‍ മണ്ണിലിറങ്ങുന്നു

ലോകത്തെ ഏറ്റവും ജനപ്രിയ പ്രൊഫഷണല്‍ ബാസ്‌കറ്റ്ബോള്‍ ലീഗാണ് എന്‍ ബി എ. ജൂനിയര്‍ എന്‍ബിഎയെ പരിശീലന പരിപാടിക്ക് കേരളത്തില്‍ അടക്കം വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

അമേരിക്കയിലെ പ്രൊഫഷണല്‍ ബാസ്‌കറ്റ്ബോള്‍ ലീഗായ എന്‍ബിഎയിലെ ടീമുകള്‍ ആദ്യമായി ഇന്ത്യയില്‍ മത്സരത്തിനിറങ്ങുന്നു. 2019 ഒക്ടോബറില്‍ ഇന്ത്യാന പേസേര്‍സും സാക്രമെന്റോ കിങ്സും തമ്മിലുളള മത്സരം മുംബൈയിലാണ് നടക്കുക. ഒക്ടോബര്‍ 4, 5 തീയതികളിലായി രണ്ട് പ്രീസീസണ്‍ മത്സരങ്ങളാണ് നടക്കുന്നതെന്ന് നാഷണല്‍ ബാസ്‌കറ്റ്ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

മത്സരത്തോടനുബന്ധിച്ച് ആരാധകരുമായുള്ള കൂടിക്കാഴ്ചയും, എന്‍ബിഎ യൂത്ത് പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മുംബൈയില്‍ നടക്കുന്ന മത്സരം ഇന്ത്യയിലെല്ലായിടത്തും ലൈവായി സംപ്രേക്ഷണം ചെയ്യും. കൂടാതെ ഇരുനൂറോളം രാജ്യങ്ങളില്‍ ടെലിവിഷനിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ലൈവ് സംപ്രേക്ഷണമുണ്ടായിരിക്കും. മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റുകള്‍ പിന്നീട് വില്‍പന നടത്തും.

സോണി ടെലിവിഷനിലൂടെ ഓരോ സീസണിലും 350ഓളം എന്‍ബിഎ മത്സരങ്ങള്‍ ഇന്ത്യയില്‍ ലൈവായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ലോകത്തെ ഏറ്റവും ജനപ്രിയ പ്രൊഫഷണല്‍ ബാസ്‌കറ്റ്ബോള്‍ ലീഗാണ് എന്‍ ബി എ. ജൂനിയര്‍ എന്‍ബിഎയെ പരിശീലന പരിപാടിക്ക് കേരളത്തില്‍ അടക്കം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 2011 മുതല്‍ മുംബൈയില്‍ എന്‍ബിഎ ഓഫീസ് തുറന്ന് ഇന്ത്യയിലെ പ്രവര്‍ത്തനം സജീവമാക്കിയിരുന്നു. ഒട്ടേറെ ബാസ്‌കറ്റ്ബോള്‍ താരങ്ങള്‍ ഇതിന്റെ ഭാഗമായി ഇന്ത്യയിലെത്തി കളിയുടെ പ്രചാരണം നടത്തുകയും ചെയ്തു. ദില്ലിയില്‍ എന്‍ബിഎ ഒരു അക്കാദമിയും സ്ഥാപിച്ചിട്ടുണ്ട്. ഇതാദ്യമായാണ് മത്സരം ഇന്ത്യന്‍ കാണികള്‍ക്ക് നേരിട്ട് കാണാന്‍ അവസരം ഒരുങ്ങുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍