UPDATES

കായികം

കരീബിയന്‍ ലീഗ് വിവാദം; കാര്‍ത്തിക്കിന്റെ മാപ്പ് അപേക്ഷ സ്വീകരിച്ച് ബിസിസിഐ

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്.

ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്കിന്റെ ക്ഷമാപണത്തില്‍ സംതൃപ്തി അറിയിച്ച് ബിസിസിഐ. കരീബിയന്‍ പ്രീമിയര്‍ ലീഗ് ടീമായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഡ്രസിങ് റൂമില്‍ കയറിയതിന് ബിസിസിഐയുടെ ദിനേശ് കാര്‍ത്തിക്കിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്. സി.പി.എല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ ട്രിന്‍ബാഗോയുടെ ജേഴ്‌സിയണിഞ്ഞ് ദിനേശ് കാര്‍ത്തിക് ഡ്രസിങ് റൂമില്‍ ഇരിക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു. മക്കല്ലത്തിന്റെ അടുത്ത് കാര്‍ത്തിക് ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. എന്നാല്‍ അന്വേഷണത്തില്‍ വെസ്റ്റ് ഇന്‍ഡീസില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കാനും ദിനേശ് കാര്‍ത്തിക് അനുവാദം വാങ്ങിയിരുന്നില്ല എന്ന് കണ്ടെത്തി. തുടര്‍ന്നാണ് ബിസിസിഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌റി വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

സംഭവത്തില്‍ ക്ഷമാപണം നടത്തി താരം വിശദീകരണ കുറിപ്പ് നല്‍കിയതോടെ ഇത് അംഗീകരിക്കാനും താരത്തിനെതിരെയുള്ള നടപടികള്‍ അവസാനിപ്പിക്കാനും ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു. സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ ഉള്ള താരമായത്‌കൊണ്ട് മറ്റു രാജ്യങ്ങളിലെ ലീഗുകളില്‍ പങ്കെടുക്കുന്നതിന് താരത്തിന് വിലക്ക് നിലവിലുണ്ട്. ഇത് മറികടന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഡ്രസിങ് റൂമില്‍ കയറിയതോടെയാണ് കാര്‍ത്തിക് വിവാദത്തില്‍ പെട്ടത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍