UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് ബിസിസിഐ 5 കോടി നല്‍കണമെന്നാവശ്യപ്പെട്ട് കത്ത്

ഐപിഎല്‍ ഫ്രാഞ്ചൈസികളോടും പുല്‍വാമയില്‍ കൊല്ലപ്പെട്ട കുടുംബങ്ങളെ സഹായിക്കാന്‍ ആവശ്യപ്പെടണമെന്നും കത്തില്‍ പറയുന്നു.

കശ്മീരില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് ബിസിസിഐ 5 കോടി വീതം നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത്. ബിസിസിഐയുടെ താത്കാലിക പ്രസിഡന്റായ സി.കെ.ഖന്നയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഭരണസമിതിക്ക് കത്തയച്ചിരിക്കുന്നത്. ഇതിന് പുറമെ, ഐപിഎല്‍ ഫ്രാഞ്ചൈസികളോടും പുല്‍വാമയില്‍ കൊല്ലപ്പെട്ട കുടുംബങ്ങളെ സഹായിക്കാന്‍ ആവശ്യപ്പെടണമെന്നും കത്തില്‍ പറയുന്നു.

‘ഏറ്റവും കുറഞ്ഞത് അഞ്ച് കോടി രൂപയെങ്കിലും രക്തസാക്ഷിത്വം വരിച്ച ജവാന്മാര്‍ക്ക് വേണ്ടി നല്‍കണം എന്ന് ഞാന്‍ സിഒഎയോട് ആവശ്യപ്പെടുകയാണ്,’ രക്തസാക്ഷികളായ ജവാന്മാരുടെ സ്മരണയ്ക്ക് ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരങ്ങള്‍ക്ക് മുന്‍പ് രണ്ട് മിനിറ്റ് മൗനം ആചരിക്കണം എന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എല്ലാ മത്സരത്തിനും മുന്‍പ് രണ്ട് മിനിറ്റ് വീതം മൗനം ആചരിക്കണം എന്നും സി.കെ.ഖന്ന ആവശ്യപ്പെട്ടു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍