UPDATES

കായികം

ദിനേശ് കാര്‍ത്തിക്കിന് ബിസിസിഐ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഷാരൂഖ് ഖാന്റെ ഉടമസ്ഥയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനാണ് ദിനേശ് കാര്‍ത്തിക്.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക്കിന് ബിസിസിഐയുടെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കരീബിയന്‍ പ്രീമിയര്‍ ലീഗ് ടീമായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ പ്രമോഷണല്‍ പ്രോഗ്രാമില്‍ പങ്കെടുത്തതാണ് വിവാദമായത്.

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. സി.പി.എല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ ട്രിന്‍ബാഗോയുടെ ജേഴ്സിയണിഞ്ഞ് ദിനേശ് കാര്‍ത്തിക് ഡ്രസിങ് റൂമില്‍ ഇരിക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു. മക്കല്ലത്തിന്റെ അടുത്ത് കാര്‍ത്തിക് ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. എന്നാല്‍ അന്വേഷണത്തില്‍ വെസ്റ്റ് ഇന്‍ഡീസില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കാനും ദിനേശ് കാര്‍ത്തിക് അനുവാദം വാങ്ങിയിരുന്നില്ല എന്ന് കണ്ടെത്തി. തുടര്‍ന്നാണ് ബിസിസിഐ സി.ഇ.ഒ രാഹുല്‍ ജോഹ്റി വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഷാരൂഖ് ഖാന്റെ ഉടമസ്ഥയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനാണ് ദിനേശ് കാര്‍ത്തിക്. ഇന്ത്യക്ക് വേണ്ടി 94 ഏകദിനങ്ങളും 26 ടെസ്റ്റുകളും 32 ട്വന്റി-20കളും കളിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍