UPDATES

കായികം

ഹര്‍ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനും ആശ്വാസം

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ രണ്ടാഴ്ചയോളമായി പാണ്ഡ്യയും രാഹുലും ഇന്ത്യന്‍ ടീമിനൊപ്പമില്ല

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ നടപടി നേരിടുന്ന ഹര്‍ദിക് പാണ്ഡ്യയുടേയും കെഎല്‍ രാഹുലിന്റേയും സസ്പെന്‍ഷന്‍ പിന്‍വലിച്ചു. വിഷയം ഓംബുഡ്സ്മാന്റെ പരിഗണനയില്‍ നില്‍ക്കുന്നതിനാലാണ് ഇരുവരുടേയും സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ബിസിസിഐ ഭരണ സമിതി തീരുമനിച്ചത്. സസ്പെന്‍ഷന്‍ പിന്‍വലിച്ചതോടെ ഹര്‍ദിക് പാണ്ഡ്യക്കു ന്യൂസിലന്‍ഡിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാനുള്ള അവസരം തുറന്നുകിട്ടി. കെഎല്‍ രാഹുല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എ ടീമിനൊപ്പം രാഹുല്‍ ചേര്‍ന്നേക്കും.

കോഫി വിത്ത് കരണ്‍ ടെലിവിഷന്‍ ചാറ്റ് ഷോയിലായിരുന്നു ഏറെ വിവാദമായ ഇരുവരുടേയും സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍. പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ബിസിസിഐ ഇരുവരോടും വിശദീകരണം തേടിയിരുന്നു. മനഃപൂര്‍വം ആരേയും അധിക്ഷേപിക്കാന്‍ പറഞ്ഞതല്ലെന്നും, സംഭവിച്ചു പോയതില്‍ കുറ്റബോധമുണ്ടെന്നും, ഇനിയിത് ആവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കി ഹര്‍ദിക് മാപ്പപേക്ഷ നല്‍കിയെങ്കിലും ബിസിസിഐ അംഗീകരിച്ചില്ല. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ രണ്ടാഴ്ചയോളമായി പാണ്ഡ്യയും രാഹുലും ഇന്ത്യന്‍ ടീമിനൊപ്പമില്ല. ഓസ്ട്രേലിയയില്‍ പര്യടനത്തിലായിരുന്ന ഇരുവരെയും ബിസിസിഐ തിരികെ വിളിക്കുകയായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിനും ബിസിസിഐയ്ക്കും നാണക്കേടുണ്ടാക്കുന്നതായിരുന്നു കളിക്കാരുടെ പരാമര്‍ശം. കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയില്‍ വ്യത്യസ്ത സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെക്കുറിച്ചും അത് മാതാപിതാക്കളോട് പറഞ്ഞതിനെക്കുറിച്ചുമെല്ലാം പാണ്ഡ്യ പറഞ്ഞിരുന്നു. നിന്റെ ആള് കൊള്ളാമോ ആരാണത് എന്നാണ് വീട്ടുകാര്‍ തന്നോട് ചോദിച്ചത്. സ്ത്രീകളുടെ ചലനങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും പാണ്ഡ്യ പറഞ്ഞു. നൈറ്റ് പാര്‍ട്ടികളില്‍ ഒരേ സ്ത്രീയെ രണ്ടുപേര്‍ ഇഷ്ടപ്പെട്ടാല്‍ എങ്ങിനെയെന്ന ചോദ്യത്തിന് പാണ്ഡ്യയ്ക്കൊപ്പം കെഎല്‍ രാഹുലും പ്രതികരിച്ചു. സംഭവം വന്‍ വിവാദമായതോടെയാണ് ബിസിസിഐ ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടിയെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍