UPDATES

കായികം

‘രാജ്യംവിടല്‍’ പരാമര്‍ശം; ആരാധകരോട് മാന്യമായി പെരുമാറണമെന്ന് കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്

വിദേശ കളിക്കാരെ ആരാധിക്കുന്നവര്‍ ഇന്ത്യ വിടണമെന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ ആണ് ബി സി സി ഐയുടെ നിർണായകമായ ഇടപെടൽ.

‘രാജ്യംവിടല്‍’ പരാമര്‍ശത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ബിസിസിഐയുടെ താക്കീത്. ഇന്ത്യന്‍ നായകനെന്ന വിനയത്തോടെ പെരുമാറണമെന്ന് ബിസിസിഐയുടെ ഇടക്കാല ഭരണസമിതി കോലിക്ക് മുന്നറിയിപ്പ് നല്‍കി. ആരാധകരോടും മാധ്യമങ്ങളോടും മാന്യമായി പെരുമാറണമെന്നും വിനോദ് റായിയുടെ അധ്യക്ഷതയിലുള്ള ഇടക്കാല ഭരണസമിതി കോലിയോട് ആവശ്യപ്പെട്ടു.

വിദേശ കളിക്കാരെ ആരാധിക്കുന്നവര്‍ ഇന്ത്യ വിടണമെന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ ആണ് ബി സി സി ഐയുടെ നിർണായകമായ ഇടപെടൽ.

താൻ ഇംഗ്ലീഷ്, ആസ്ട്രേലിയൻ ബാറ്റ്സ്മാൻമാരെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞ ക്രിക്കറ്റ് ആരാധകനോട് ഇന്ത്യ വിട്ടു പോകണമെന്നു നിർദ്ദേശിച്ച വിരാട് കോഹ്‌ലിക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളും വ്യാപകമായി ഉയർന്നിരുന്നു തന്റെ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തതിനു പിന്നാലെ പ്രസ്തുത ആപ്പിൽ ആരാധകരുമായി സംവദിക്കുകയായിരുന്നു കോഹ്‌ലി. ഇന്ത്യൻ ബാറ്റ്സ്മാൻമാരെക്കാൾ വിദേശ ബാറ്റ്സ്മാൻമാരെ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ ആരാധകന്റെ കമന്റ് അങ്ങേയറ്റത്തെ അസഹിഷ്ണുതയോടെയാണ് കോഹ്‌ലി വായിക്കുന്നത്. ഇതിന് രൂക്ഷമായ മറുപടിയും നൽകുന്നു.

വിരാട് കോഹ്‌ലി ഒരു ‘ഓവർറേറ്റഡ്’ ബാറ്റ്സ്മാൻ ആണെന്നാണ് കോഹ്ലിയുടെ വിമർശനത്തിന് വിധേയനായ ക്രിക്കറ്റ് ആരാധകൻ പറഞ്ഞത്.

എന്നാൽ ട്വിറ്ററിൽ കടുത്ത വിമർശനങ്ങളാണ് കോഹ്‌ലിക്ക് നേരിടേണ്ടി വന്നത്. കോഹ്‌ലിയുടെ ബാറ്റിങ് ഇഷ്ടമില്ലാത്തവർ രാജ്യം വിട്ടു പോകണമെന്ന പ്രസ്താവന അദ്ദേഹത്തിന്റെ ആരാധകർ പോലും അംഗീകരിച്ച മട്ടില്ല. ഇതിലേക്ക് രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ കൂടി ചേർക്കുന്നുണ്ട് ചിലർ. കോഹ്‌ലി അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യാക്കാരല്ലാത്ത തന്റെ ഫാൻസ് മുഴുവൻ ഇന്ത്യയിലേക്ക് വരണമെന്നാണോ കോഹ്‌ലി ആവശ്യപ്പെടുന്നതെന്ന് മറ്റൊരാൾ അത്ഭുതപ്പെടുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന പാഠങ്ങളും ചിലർ കോഹ്‌ലിയെ പഠിപ്പിക്കുന്നുണ്ട്.

‘രാജ്യം വിടാൻ’ തിട്ടൂരമിറക്കുന്ന കോഹ്ലി താര പൊലിമയിൽ മതി മറക്കുമ്പോൾ ഓർക്കണം ഇന്ത്യ പ്രതിഭാ ദാരിദ്ര്യമുള്ള രാജ്യമല്ലെന്ന്

തങ്ങളെ ഇഷ്ടപ്പെടാത്തവർ ഇന്ത്യയിൽ ജീവിക്കരുതെന്ന് കോഹ്‌ലി; ട്രോളടിച്ച് സോഷ്യൽ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍