UPDATES

കായികം

18 ഓള്‍ ഔട്ട്: ഒരു ബെക്കിന്‍ഹാം ബാറ്റിംഗ് ദുരന്തം

വെറും 11.2 ഓവര്‍ ഇഴഞ്ഞുനീങ്ങിയിരുന്നു ബെക്കിന്‍ഹാം. എന്നാല്‍ വെറും 12 മിനുട്ടില്‍ 18 റണ്‍സ് നിഷ്പ്രയാസം അടിച്ചെടുത്ത ബെക്സ്ലി, ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ബെക്കിന്‍ഹാമിന്റെ കഥ കഴിച്ചു.

എന്തൊക്കെ പറഞ്ഞാലും ക്രിക്കറ്റ് ബാറ്റ്‌സ്മാന്റെ കളിയാണ് എന്ന് അഭിപ്രായമുള്ള ചിലരെങ്കിലും ഉണ്ടാകും. എന്നാല്‍ അത് വെറുതെയാണ് എന്ന് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ടിലെ ബെക്കിന്‍ഹാം ക്രിക്കറ്റ് ക്ലബിന് സംഭവിച്ച ബാറ്റിംഗ് ദുരന്തം. വെറും 18 റണ്‍സിന് ബെക്കിന്‍ഹാം സിസി ടീം ഓള്‍ ഔട്ടായി. കെന്റ് ക്രിക്കറ്റ് ലീഗ് മാച്ചിലെ മത്സരത്തിലാണ് ബെക്സ്ലി ക്രിക്കറ്റ് ക്ലബ് ബെക്കിന്‍ഹാം ബാറ്റിംഗ് നിരയെ തകര്‍ത്തത്. 49 മിനുട്ട് കൊണ്ട് ബെക്കിന്‍ഹാമിന്റെ ഇന്നിംഗ്‌സ് തീര്‍ന്നു.

വെറും 11.2 ഓവര്‍ ഇഴഞ്ഞുനീങ്ങിയിരുന്നു ബെക്കിന്‍ഹാം. എന്നാല്‍ വെറും 12 മിനുട്ടില്‍ 18 റണ്‍സ് നിഷ്പ്രയാസം അടിച്ചെടുത്ത ബെക്സ്ലി, ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ബെക്കിന്‍ഹാമിന്റെ കഥ കഴിച്ചു. സ്‌കോട്‌ലന്റിന് വേണ്ടി 57 അന്താരാഷ്ട്ര ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള കാലം മക്ലിയോഡ് ആണ് ആറ് വിക്കറ്റുകള്‍ പിഴുത് ബെക്കിന്‍ഹാമിന്റെ അന്തകനായത്. അഞ്ച് റണ്‍സാണ് കാലം മക്ലിയോഡ് വിട്ടുകൊടുത്തത്.

152 വര്‍ഷത്തെ ചരിത്രമുള്ള ബെക്കിന്‍ഹാം ക്രിക്കറ്റ് ക്ലബിന്റെ ഏറ്റവും മോശം സ്‌കോര്‍ ആണിത്. ടോസ് നേടിയ ബക്കിംഗ്ഹാം ക്യാപ്റ്റന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഒമ്പത് റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ വീണു. 12 റണ്‍് ആയപ്പോളേക്ക് ഒരു വിക്കറ്റ് കൂടി വീണു. 12ാമത്തെ ഓവറിലെ മൂന്നാമത്തെ പന്തില്‍ അവസാന ബാറ്റ്‌സ്മാനേയും പവലിയനിലേയ്ക്ക് വിട്ട് ബെക്കിന്‍ഹാമിന്റെ ദുരിതം ബെ്ക്‌സിലി തീര്‍ത്തുകൊടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍