UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബംഗാളിന്റെ ഒന്നാം നമ്പര്‍ ഡബിള്‍സ് ബാഡ്മിന്റന്‍ താരത്തിന് ദാരുണാന്ത്യം

ശനിയാഴ്ചയായിരുന്നു അപകടം

ബംഗാളിന്റെ ഒന്നാം നമ്പര്‍ ഡബിള്‍സ് ബാഡ്മിന്റന്‍ താരം വൈദ്യുതാഘാതമേറ്റ് മരിച്ചു. റെയില്‍ വേ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന ത്രിനാങ്കുര്‍ നാഗ് ആണ് മരിച്ചത്. ചികിത്സയിലായിരിക്കെയായിരുന്നു 26 കാരനായ നാഗിന്റെ അന്ത്യം. കിഴക്കന്‍ റെയില്‍വേയുടെ ഭാഗമായ കാന്‍കുര്‍ഗച്ചിയിലെ കാര്‍ ഷെഡില്‍ ജോലി ചെയ്യുന്നതിനിടയില്‍ ശനിയാഴ്ചയായിരുന്നു നാഗിന് വൈദ്യുതാഘാതമേല്‍ക്കുന്നത്. സാരമായ പൊള്ളലേറ്റ നാഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചയോടെ മരണമടയുകയായിരുന്നു.

അണ്ടര്‍ 19 ഇന്ത്യന്‍ ബാഡ്മിന്റന്‍ ടീമിലെ അംഗമായിരുന്ന നാഗ് നിലവില്‍ ബംഗാളിന്റെ ഒന്നാം നമ്പര്‍ ഡബിള്‍സ് ബാഡ്മിന്റന്‍ കളിക്കാരനാണ്. ജൂനിയര്‍/സീനിയര്‍ ലെവലില്‍ നിരവധി ടൂര്‍ണമെന്റുകളില്‍ ബംഗാളിനെ പ്രതിനിധീകരിച്ചിട്ടുമുണ്ട് നാഗ്. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് നാഗ് റെയില്‍വേയില്‍ ജോലിക്ക് കയറുന്നത്. അഞ്ചുവര്‍ഷത്തോളമായി റെയില്‍വേ ഉദ്യോഗസ്ഥനായി ജോലി നോക്കിവരികയാണ്. നാഗിന്റെ മരണം അന്വേഷിക്കുമെന്നു കുറ്റക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കര്‍ശന നടപടിക്ക് വിധേയരാക്കുമെന്നും കിഴക്കന്‍ റെയില്‍വേ അറിയിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍