UPDATES

കായികം

ആഷിഖ് കുരുണിയന്‍ പൂനെ സിറ്റിയില്‍ നിന്ന് ബംഗളൂരു എഫ്സിയിലേക്ക്

എഫ്സി പൂനെ സിറ്റിയുടെ മലയാളി താരം ആഷിഖ് കുരുണിയന്‍ ഐഎസ്എല്‍ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്സിയിലേക്കെന്ന് റിപോര്‍ട്ടുകള്‍. താരത്തെ കൈമാറുന്നത് സംബന്ധിച്ച് ഇരു ക്ലബുകളും തമ്മില്‍ ധാരണയായി. 70 ലക്ഷം രൂപയ്ക്കാണ് പൂനെയില്‍ നിന്ന് മലയാളി താരത്തെ ബംഗളൂരു ടീമിലെത്തിക്കുന്നത്. ജെംഷഡ്പൂര്‍ എഫ്സിയില്‍ നിന്ന് 90 ലക്ഷം രൂപയ്ക്ക് എടികെ മൈക്കല്‍ സൂസൈരാജിനെ സ്വന്തമാക്കിയ ശേഷം ഐഎസ്എല്ലില്‍ ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയാണ് ആഷിഖിന്റേത്. ബെംഗളൂരുവിനായി സൂപ്പര്‍ താരം സുനില്‍ ഛേത്രിക്കും ഉദാന്ദ സിംഗിനുമൊപ്പം മുന്‍നിരയില്‍ ഇന്ത്യന്‍ ആക്രമണം അഴിച്ചുവിടാനാണ് ആഷിഖിന് വഴിയൊരുങ്ങുന്നത്.

യുവ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാണ് ആഷിഖ് കുരുണിയന്‍. ബഹുമുഖ പ്രതിഭയായ താരം വിങുകളിലൂടെ ആക്രമിക്കുന്നതില്‍ മികവ് പുലര്‍ത്തുന്നു. ബംഗളൂരുവില്‍ പരിശീലകന്‍ കാര്‍ലോസ് ക്വാഡ്രറ്റ്സിന്റെ തന്ത്രങ്ങള്‍ക്ക് കൂടുതല്‍ വൈവിധ്യം നല്‍കാനും ആഷിഖിന്റെ വരവ് ഗുണം ചെയ്യും. ഈ കൈമാറ്റ വിപണിയില്‍ ബംഗളൂരു ടീമിലെത്തുന്ന നാലാം ഇന്ത്യന്‍ താരമാണ് ആഷിഖ്. ആഷിഖ് ബെംഗളൂരുവിനൊപ്പം പരിശീലനം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഒരു വിദേശ താരത്തെ കൂടി ടീമിലെത്തിക്കാനുള്ള അവസരം ബംഗളൂരുവിനുണ്ട്. ഒക്ടോബര്‍ 20 മുതലാണ് 2019-20 സീസണിലെ ഐഎസ്എല്‍ പോരാട്ടത്തിന് തുടക്കമാകുന്നത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍