UPDATES

കായികം

സെറീനയെ തോല്‍പ്പിച്ച് പത്തൊന്‍പതുകാരി ആന്ദ്രീസ്‌ക്കുവിന് യു എസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്

ഇതുവരെ ഒരു ഗ്രാന്‍സ്ലാമിന്റെയും രണ്ടാം റൗണ്ടിനപ്പുറം പോകാന്‍ കഴിയാതിരുന്ന ആന്ദ്രീസ്‌ക്കു ഇതാദ്യമായാണ് യു.എസ് ഓപ്പണിന്റെ മെയിന്‍ ഡ്രോയില്‍ ഇടംപിടുക്കുന്നത്.

സെറീന വില്ല്യംസിന്റെ കരുത്തിനേയും പരിചയസമ്പത്തിനേയും തോല്‍പ്പിക്കുകയായിരുന്നു ബിയാന്‍കാ ആന്ദ്രീസ്‌ക്കു എന്ന പത്തൊന്‍പതുകാരി. ഏഴാം കിരീടം ലക്ഷ്യമാക്കിയെത്തിയ സെറിനയെ അട്ടിമറിച്ചാണ് ബിയാന്‍കാ ആന്ദ്രീസ്‌ക്കു പുതിയ യു എസ് ഓപ്പണ്‍ വനിതാ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് നേടിയിരിക്കുന്നത്. കാനഡക്കാരിയായ ബിയാന്‍കാ ആന്ദ്രീസ്‌ക്കുവിന്റെ ഗ്രാന്‍സ്ലാം കിരീടമാണിത്. 6-3,7-5 എന്ന സ്‌കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ആന്ദ്രീസ്‌ക്കുവിന്റെ കിരീടവിജയം.

ഇതുവരെ ഒരു ഗ്രാന്‍സ്ലാമിന്റെയും രണ്ടാം റൗണ്ടിനപ്പുറം പോകാന്‍ കഴിയാതിരുന്ന ആന്ദ്രീസ്‌ക്കു ഇതാദ്യമായാണ് യു.എസ് ഓപ്പണിന്റെ മെയിന്‍ ഡ്രോയില്‍ ഇടംപിടുക്കുന്നത്. രണ്ടാം സെറ്റില്‍ ഡബിള്‍ ബ്രേക്കിലൂടെയാണ് ആന്ദ്രീസ്‌ക്കു ആദ്യ ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയത്. ഇതൊരു സ്വപ്‌ന സാക്ഷാത്കാരമാണെന്ന് ആന്ദ്രീസ്‌ക്കു പറയുന്നു.

ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് സെറീന യു.എസ്. ഓപ്പണിന്റെ ഫൈനലില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ ജപ്പാന്‍കാരി നവോമി ഒസാക്കയാണ് സെറീനയ്ക്ക് എതിരാളിയായി മാറിയത്. 2014ലാണ് സെറീന അവസാനമായി കിരീടം സ്വന്തമാക്കിയത്. ഒരു മേജര്‍ ടെന്നിസ് ടൂര്‍ണമെന്റ് സ്വന്തമാക്കുന്ന ആദ്യ കനേഡിയന്‍ താരമാണ് ആന്ദ്രീസ്‌ക്കു. മറിയ ഷറപ്പോവക്കുശേഷം ഗ്രാസ്ലാം കിരീടം സ്വന്തമാക്കുന്ന ടീനേജ് കാരിയുമാണ് ആന്ദ്രീസ്‌ക്കു.

ശരീരം വേര്‍പെടുത്തപ്പെട്ടതിനുശേഷം ജീവിതത്തിലേക്ക് ഫുട്‌ബോള്‍ കളിച്ച് കയറുന്ന സയാമീസ് ഇരട്ടകള്‍-വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍