UPDATES

കായികം

‘സ്വപ്നം കാണുന്നത് ഒളിംപിക് സ്വർണം’ :പരിശീലനം മൂന്നിരട്ടിയാക്കി മേരി കോം

എനിക്ക് 2012 ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേട്ടമുണ്ട്. എന്നാല്‍ താന്‍ സ്വപ്‌നം കാണുന്നത് സ്വര്‍ണമെഡല്‍ നേട്ടത്തിനായാണ്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പിലെ നേട്ടത്തില്‍ താന്‍ അതീവ സന്തോഷവതിയാണ്- മേരികോം

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണ നേട്ടത്തിന് ശേഷം ഇട്ടിക്കൂട്ടിലെ ഇന്ത്യയുടെ കരുത്തുള്ള വനിത മേരികോം പറയുന്നു – ഒളിമ്പിക്‌സിലെ സ്വര്‍ണമാണ് ഇനി തന്റെ ലക്ഷ്യം. അതിനായി പരിശീലനം മൂന്നിരട്ടിയാക്കുമെന്നും ഇന്ത്യയുടെ വനിത ബോക്‌സിംഗ് താരം മേരി കോം പറഞ്ഞു.വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയ മേരി കോം ടൂര്‍ണമെന്റ് ചരിത്രത്തിലെ മികച്ച താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

‘ എനിക്ക് 2012 ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേട്ടമുണ്ട്. എന്നാല്‍ താന്‍ സ്വപ്‌നം കാണുന്നത് സ്വര്‍ണമെഡല്‍ നേട്ടത്തിനായാണ്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പിലെ നേട്ടത്തില്‍ താന്‍ അതീവ സന്തോഷവതിയാണ്. ഈ നേട്ടം എന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. ജീവിതത്തിലെ പ്രശന്ങ്ങളോട് പൊരുതാനുള്ള ആത്മവശ്വാസവും എനിക്ക് ഈ നേട്ടങ്ങള്‍ നല്‍കുന്നു. പരിശീലനത്തില്‍ പൂര്‍ണമായും ആത്മാര്‍ഥത പുലര്‍ത്തുന്ന വ്യക്തിയാണ് താന്‍. പരിശീലനം ഇല്ലെങ്കില്‍ വിജയം അസാധ്യമാണെന്നും മേരികോം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ടോക്കിയോ ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ഇനി അതിലാണ് തന്റെ ശ്രദ്ധ. അതുകൊണ്ട് തന്നെ ഇപ്പോഴുള്ളതിനെക്കാള്‍ മൂന്നിരട്ടിയില്‍ പരിശീലിക്കും. എന്റെ രാജ്യത്തിനായി സ്വര്‍ണമെഡല്‍ നേട്ടം കൊയ്യുമെന്നും മേരി കോം പറഞ്ഞു. 48 കിലോ വിഭാഗത്തിലാണ് മേരികോം കൂടുതല്‍ വിജയം കൊയ്യുന്നതെങ്കിലും ഒളിമ്പിക്‌സില്‍ 51 കിലോ വിഭാഗ മത്സരത്തിലാണ് ഇറങ്ങുന്നത്. ഡല്‍ഹി ജെഎല്‍എന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മേരികോം ഇന്ത്യയുടെ ദേശീയ നിധിയാണ് എന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ കായിക മേഖലയ് ക്കു മുതല്‍ കൂട്ടാണ് മേരികോം എന്നും മേനക ഗാന്ധി പറഞ്ഞു.

പറയേണ്ട കഥകള്‍, കാണേണ്ട കാഴ്ചകള്‍; അഭ്രപാളിയിലെ മേരി കോം

ഇടിക്കൂട്ടിലെ കരുത്തുള്ള വനിത; ലോക ബോക്‌സിങില്‍ ആറാം സ്വര്‍ണം നേടിയ മേരി കോമിന് കുറിച്ച് അറിയാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍