UPDATES

കായികം

ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍

54 കിലോ വിഭാഗത്തില്‍ നിലവിലെ ലോകചാമ്പ്യന്‍ കസാഖിസ്ഥാന്റെ ഡിന സോളമനെ തോല്‍പിച്ച് ഇന്ത്യയുടെ മനീഷ മോണും ക്വാര്‍ട്ടറിലെത്തി.നിലവില്‍ ഇന്ത്യയുടെ ഒന്‍പത് താരങ്ങള്‍ ക്വാര്‍ട്ടറിലേയ്ക്ക് യോഗ്യത നേടിയിട്ടുണ്ട്.

ഇന്ത്യയുടെ മേരി കോം വനിതാ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 48 കിലോ വിഭാഗം ഫ്ളൈവെയ്റ്റ് വിഭാഗത്തില്‍ കസഖ്സ്ഥാന്റെ അയ്ഗറിം കാസെനായേവിനെ 5-0 ത്തിനു തോല്‍പ്പിച്ചാണു മേരി കോം ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചത്. പോളണ്ടില്‍ നടന്ന സിലെസിയന്‍ ഓപ്പണ്‍ ഫൈനലിലും മേരി കോം കാസെനായേവിനെ തോല്‍പ്പിച്ചിരുന്നു.

ഇന്ന് നടക്കുന്ന ക്വാര്‍ട്ടറില്‍ ചൈനയുടെ യു വു ആണ് മേരിയെ നേരിടുക. 35 വയസുകാരിയായ മേരി കോം തന്റെ ആറാം ലോക ചാംപ്യന്‍ഷിപ്പ് സ്വര്‍ണമാണ് ലക്ഷ്യമിടുന്നത്. 54 കിലോ വിഭാഗത്തില്‍ നിലവിലെ ലോകചാമ്പ്യന്‍ കസാഖിസ്ഥാന്റെ ഡിന സോളമനെ തോല്‍പിച്ച് ഇന്ത്യയുടെ മനീഷ മോണും ക്വാര്‍ട്ടറിലെത്തി.നിലവില്‍ ഇന്ത്യയുടെ ഒന്‍പത് താരങ്ങള്‍ ക്വാര്‍ട്ടറിലേയ്ക്ക് യോഗ്യത നേടിയിട്ടുണ്ട്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചുവട്ടം സ്വര്‍ണം നേടിയ താരമാണ്. അയര്‍ലന്‍ഡിന്റെ കാതിയ ടെയ്ലറും മേരിയും മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2002 മുതല്‍ 2010 വരെയാണ് മേരി സ്വര്‍ണം നേടിയത്. പ്രഥമ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവുമാണ്.
ഇടിക്കൂട്ടില്‍ എന്തും സംഭവിക്കാം. രാജ്യവും ആരാധകരും താന്‍ സ്വര്‍ണം നേടുമെന്ന വിശ്വാസത്തിലാണ്, അവരുടെ വിശ്വാസം സത്യമാക്കാനുള്ള കഠിന പ്രയത്‌നത്തിലാണു താനെന്നും മേരി കോം മത്സരത്തിനു ശേഷം പറഞ്ഞു.

കാസെനായേവിനെതിരേ പ്രത്യാക്രമണങ്ങളിലൂടെയാണു മേരി ജയിച്ചത്. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടാന്‍ മേരിക്കായി. മെഡല്‍ പ്രതീക്ഷയായിരുന്ന സരിതാ ദേവി തോറ്റു പുറത്തായത് ഇന്ത്യക്കു നിരാശ നല്‍കി. ലൈറ്റ്വെയ്റ്റ് 60 കിലോ വിഭാഗത്തില്‍ മേരിയെ അയര്‍ലന്‍ഡിന്റെ കെയ്ലി അന്ന ഹാരിങ്ടണ്‍ ആണു തോല്‍പ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍