UPDATES

അര്‍ജന്റീനന്‍ സൂര്യന്‍ ഉദിച്ചില്ല, മെസിപ്പടയെ 2-0-ത്തിന് തകര്‍ത്ത് ബ്രസീല്‍ കോപ്പ അമേരിക്ക ഫുട്ബോള്‍ ഫൈനലില്‍

ചിലി-പെറു സെമി ഫൈനലിലെ ജേതാക്കളെ ബ്രസീല്‍ ഫൈനലില്‍ നേരിടും

ആവേശപ്പോരാട്ടത്തില്‍ മെസിയുടെ അര്‍ജന്റീനയ്‌ക്കെതിരെ ബ്രസീലിന് രണ്ടു ഗോളിന്റെ വിജയം. മെസിയുടെ ടീം ഇത്തവണയെങ്കിലും കപ്പു നേടുമെന്ന ആരാധകരുടെ ആഗ്രഹം വിഫലമാക്കിക്കൊണ്ടാണ് ബെലോ ഹൊറിസോന്റിയില്‍ നടന്ന കോപ്പ അമേരിക്ക സെമി ഫൈനലില്‍ മഞ്ഞപ്പട അര്‍ജന്റീനയെ തകര്‍ത്തുവിട്ടത്.

ഇരു ടീമുകളും മെച്ചപ്പെട്ട പ്രകടനമാണ് തുടക്കം മുതല്‍ കാഴ്ച വച്ചത്. എന്നാല്‍ ഒത്തിണക്കത്തോടെ കളിച്ച ബ്രസീല്‍ ആക്രമണം മാത്രം ലക്ഷ്യം വച്ചതോടെ അര്‍ജന്റീന ഇടയ്ക്ക് പ്രതിരോധത്തിലേക്ക് മാറി. രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനുള്ള അര്‍ജന്റീനയുടെ ശ്രമങ്ങള്‍ പാഴായതോടെ മികച്ച വിജയത്തോടെ ബ്രസീല്‍ ഫൈനലിലെത്തുകയായിരുന്നു.

ആദ്യ പകുതിയുടെ 18-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് ആണ് മഞ്ഞപ്പടയ്ക്ക് വേണ്ടി അര്‍ജന്റീനന്‍ ഗോള്‍വല ചലിപ്പിച്ചത്. തിരിച്ചടിക്കാന്‍ ബ്രസീല്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ബ്രസീല്‍ പ്രതിരോധം ഭേദിക്കാനായില്ല. രണ്ടാം പകുതിയില്‍ അര്‍ജന്റീന തിരിച്ചടിക്കുമെന്ന് തോന്നിച്ചെങ്കിലും എഴുപതാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയിലൂടെ ബ്രസീല്‍ ലീഡ് വര്‍ധിപ്പിച്ചു.

കൂട്ടായ പ്രകടനത്തിലൂടെയാണ് ബ്രസീല്‍ രണ്ടു ഗോളുകളും നേടിയത് എന്നത് ശ്രദ്ധേയമാണ്. ഡാനി ആല്‍വെസ് എത്തിച്ച പന്ത് ഫിര്‍മിനോയ്ക്ക് മറിച്ചു നല്‍കുകയും അത് കാത്തു നിന്നിരുന്ന ജീസസിലേക്ക് എത്തുകയും ജീസസ് ഗോള്‍ വല ചിപ്പിക്കുകയുമായയിരുന്നു ആദ്യ ഗോളിലെങ്കില്‍ രണ്ടാം ഗോള്‍ ജീസസിന്റെ സഹായത്തോടെ ഫിര്‍മിന വകയായിരുന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാനുള്ള അര്‍ജന്റീനയുടെ മുഴുവന്‍ ശ്രമങ്ങളും പാഴാകുന്നതാണ് കണ്ടത്. മെസിയുടെ നിഴല്‍ മാത്രമായ മത്സരത്തില്‍ ലയണല്‍ സ്‌കളോനിയും കൂട്ടരും ആവുന്നത്ര ശ്രമിച്ചിട്ടും ബ്രസീല്‍ ഗോള്‍ വല ചലിപ്പിക്കാനായില്ല. കളി തീരാന്‍ നാല് മിനിറ്റ് ശേഷിക്കെ അര്ജന്റീനയ്ക്ക് ലഭിച്ച കോര്‍ണര്‍ ബ്രസീല്‍ ഗോള്‍ വല ചലിപ്പിക്കുമെന്നു തോന്നിപ്പിച്ചെങ്കിലും ബ്രസീല്‍ അപകടം ഒഴിവാക്കി.

നാളെ വൈകിട്ട് നടക്കുന്ന ചിലി-പെറു സെമി ഫൈനലിലെ ജേതാക്കളെ നേരിടാന്‍ ഒടുവില്‍ ബ്രസീല്‍ ഫൈനലില്‍.

Also Read: ഇത് ഇന്ത്യയുടെ റണ്‍ മെഷീന്‍ ‘ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ’യുടെ ഭാഗ്യ ലോകകപ്പോ? ഈ മത്സരങ്ങള്‍ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍