UPDATES

കായികം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സിന്ധുവും സായ് പ്രണീതും ക്വാര്‍ട്ടറില്‍, പ്രണോയ് പുറത്ത്

ആദ്യ ഗെയിമില്‍ തുടക്കത്തില്‍ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും സിന്ധുവിന്റെ മികവിന് മുന്നില്‍ സാംഗിന് അടിതെറ്റി

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ പി വി സിന്ധുവും പുരുഷ വിഭാഗത്തില്‍ സായ് പ്രണീതും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അമേരിക്കയുടെ ബി സാംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് സിന്ധു അവസാന എട്ടിലെത്തിയത്. സ്‌കോര്‍ 21-14, 21-6. അനായാസമായിരുന്നു സിന്ധുവിന്റെ വിജയം.

ആദ്യ ഗെയിമില്‍ തുടക്കത്തില്‍ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും സിന്ധുവിന്റെ മികവിന് മുന്നില്‍ സാംഗിന് അടിതെറ്റി. 8-6ന് ആദ്യം മുന്നിലെത്തിയ സിന്ധു ആധിപത്യം സ്ഥാപിച്ചു. രണ്ടാം ഗെയിമിലും സിന്ധു അനായാസം വിജയം നേടി. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സായ് പ്രണീത് ലോക എട്ടാം നമ്പര്‍ താരം ഇന്‍ഡോനേഷ്യയുടെ ആന്റണി സിനിസുകയെ അട്ടിമറിച്ചാണ് ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പ്രണീതിന്റെ വിജയം. സ്‌കോര്‍ 21-19, 21-13. അതേസമയം, പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്നു മലയാളി താരം എച്ച് എസ് പ്രണോയ് ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടയോട് തോറ്റ് പുറത്തായി. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു മൊമോട്ടയുടെ ജയം. സ്‌കോര്‍ 21-19, 21-12.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍