UPDATES

കായികം

ഈ സമയം ചന്ദ്രനില്‍ നിന്നും സഞ്ജു ബാറ്റ് ചെയ്യും; പിന്തുണയുമായി ഗൗതം ഗംഭീര്‍

ഹര്‍ഭജന്റെ ട്വീറ്റ് ഷെയര്‍ ചെയ്താണ് ഗംഭീര്‍ സഞ്ജുവിനുള്ള തന്റെ
തന്റെ പിന്തുണ വീണ്ടും അറിയിക്കുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് ഏറെ നാളായി ചര്‍ച്ചചെയ്യുന്ന കാര്യമാണ് നാലാം നമ്പരില്‍ ബാറ്റ്‌സമാനായി ആരിറങ്ങണമെന്നത്. ഇംഗ്ലണ്ട് ലോകകപ്പിന് മുന്നെ തന്നെ പല താരങ്ങളുടെയും പേര് ഇതിനായി പരിഗണിച്ചിരുന്നു. എന്നാല്‍ ഈ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യമായ ഒരു താരത്തെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ലോകകപ്പില്‍ അംബാട്ടി റായിഡുവിനെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാത്തതിലും വിജയ് ശങ്കറിന് അവസരം നല്‍കിയതും ഏറെ ചര്‍ച്ചയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ പിന്തുണ ലഭിച്ചതോടെ റിഷഭ് പന്തിനും നാലാമനായി കളിക്കാന്‍ അവസരം വന്നു. റിഷഭ് പന്ത് തന്നെയാണ് ഇപ്പോള്‍ ഈ സ്ഥാനത്ത് തുടരുന്നത്.

എന്നാല്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങും ഗൗതം ഗംഭീറും സഞ്ജു സാംസണെ നാലാം സ്ഥാനത്ത് പരീക്ഷിക്കണമെന്നാണ് പറയുന്നത്. ഉറച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ സഞ്ജുവിനെ ഗംഭീര്‍ എപ്പോഴും പിന്തുണയ്്ക്കുന്നു. ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്കായി 48 പന്തില്‍ 91 റണ്‍സ് നേടിയ സാംസണ്‍ ഗംഭീര്‍, ഹര്‍ഭജന്‍ എന്നിവരുടെ പ്രശംസ പിടിച്ചുപറ്റി. യുവരാജ് സിങ്ങും സഞ്ജുവിനെ അനുകൂലിച്ചെത്തിയിരുന്നു.

ഹര്‍ഭജന്റെ ട്വീറ്റ് ഷെയര്‍ ചെയ്താണ് ഗംഭീര്‍ സഞ്ജുവിനുള്ള തന്റെ
തന്റെ പിന്തുണ വീണ്ടും അറിയിക്കുന്നത്. ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ നിന്ന് പോലും ഈ സമയം ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് സാധിക്കും എന്നാണ് ഗംഭീര്‍ ട്വിറ്ററില്‍ എഴുതിയത്.

ഈ ബാറ്റ്സ്മാന്റെ അത്ഭുതങ്ങളെ ഉള്‍ക്കൊള്ളാനുള്ള സ്ഥലം വിക്രത്തിലുണ്ടോ എന്നോര്‍ത്താണ് അതിശയിക്കുന്നതെന്നും ഗംഭീര്‍ സഞ്ജുവിനെ പ്രശംസിച്ച് പറയുന്നു. സൗത്ത് ആഫ്രിക്ക എയ്ക്കെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിലാണ് സഞ്ജു ഇടം നേടിയിരുന്നത്. എന്നാല്‍ നാലാം ഏകദിനത്തില്‍ മികവ് കാണിക്കാന്‍ സഞ്ജുവിനായില്ല. പക്ഷേ അവസാന ഏകദിനം നനഞ്ഞ ഔട്ട്ഫീല്‍ഡിനെ തുടര്‍ന്ന് 20 ഓവറായി ചുരുക്കിയിട്ടും സഞ്ജു കിട്ടിയ അവസരം മുതലെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍