UPDATES

കായികം

സ്‌പെയിനിൽ നിന്നും മുൻഗാമികളില്ലാത്ത ഒരു ബാഡ്മിന്റൺ ചാമ്പ്യൻ

മൂന്നു വ്യക്തിഗത ചാംപ്യൻഷിപ്പുകൾ നേടിയ വനിതയാണ് കരോലിന .

ലോക ബാഡ്മിന്റണില്‍ ചൈനയായിരുന്നു അവസാന വാക്ക്. വനിതാ ബാഡ്മിന്റണിലെങ്കിലും അതൊരു പഴങ്കഥയായത് കരോലീനയുടെ വരവിനു ശേഷമാണ്. കരോലിന്‍ മാരിന്‍ എന്ന സ്പാനിഷ് താരമാണ് വനിതാ ബാഡ്മിന്റണില്‍ നിന്ന് ചൈനയെന്ന നാമം അപ്രസക്തമാക്കിയത്. രണ്ട് ലോക കിരീടവും ഒരു ഒളിമ്പിക് സ്വര്‍ണവും സ്വന്തമാക്കി ലോക ബാഡ്മിന്റണില്‍ അക്ഷരാര്‍ഥത്തില്‍ കൊടിനാട്ടി ചരിത്രമെഴുതിതിരിക്കുകയാണ് മാരിന്‍.

മൂന്നു വ്യക്തിഗത ചാംപ്യൻഷിപ്പുകൾ നേടിയ വനിതയാണ് കരോലിന . 2016 ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ സ്വർണം നേടുന്ന ആദ്യ യൂറോപ്യൻ വനിതയുമായി അവർ. ഈ മത്സരയിനത്തിൽ ഏഷ്യൻ കളിക്കാർ നിലനിർത്തിയിരുന്ന അപ്രമാദിത്യം അവസാനിപ്പിക്കുകയായിരുന്നു.

കരോലിന മെറിൻ ബാഡ്മിന്റണിയിലേക്കു കൗതുകം തോന്നിയത് പ്ലാസ്റ്റിക് ഷട്ടിൽ കോക്കുകളിൽ നിന്നും വ്യത്യസ്തമായ അരയന്നങ്ങളുടെ ഇടത്തെ ചിറകിൽ നിന്നുമെടുക്കുന്ന
പതിനാറു തൂവലുകളിൽ നിർമിച്ച യഥാർത്ഥ ഷട്ടിൽ കോക്കുകൾ കണ്ടപ്പോൾ മുതലാണെന്ന് അവർ ന്യൂ യോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

“ബാഡ്മിന്റൺ കളിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഇതാണ് എനിക്ക് വേണ്ടതെന്നു ഞാൻ തിരിച്ചറിഞ്ഞു .അതിനു വേണ്ടി എന്ത് കഠിന വേദനയും ഞാൻ സഹിക്കും .ഇപ്പോഴെന്നെ ഏഷ്യയിലെ ആൾക്കാർ തിരിച്ചറിയുന്നുവെന്നതിൽ ഏറെ സന്തോഷം” കരോലിന പറയുന്നു.

ടെന്നിസില്‍ റാഫേല്‍ നദാലിനും ഫുട്‌ബോള്‍ ലോകകപ്പും യൂറോകപ്പും സ്വന്തമാക്കിയ പഴയ സ്പാനിഷ് ടീമിനും തുല്ല്യമായ സ്ഥാനമാണ് ഇപ്പോള്‍ മാരിന്. ഇവരെപ്പോലെ ഒരു ചരിത്രം തന്നെയാണ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ മാരിനും രചിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍