UPDATES

കായികം

ചെല്‍സിയില്‍ ഹസാര്‍ഡിന് പകരം ബാഴ്‌സയുടെ സൂപ്പര്‍താരം എത്തിയേക്കും

ഹസാര്‍ഡിന്റെ ആഗ്രഹത്തിന് എതിരുനില്‍ക്കരുതെന്ന് പല മുതിര്‍ന്ന താരങ്ങളും ക്ലബ്ബിനെ അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

ചെല്‍സിയുടെ സൂപ്പര്‍ താരം ഹസാര്‍ഡ് റയല്‍ മാഡ്രിഡിലേക്ക് എത്തുമെന്ന് ഏറെ കുറെ ഉറപ്പായി. യൂറോപ്പാ ലീഗ് ഫൈനലിന് ശേഷം ചെല്‍സി താരത്തിന്റെ ക്ലബ്ബ് മാറ്റം റയല്‍ മാഡ്രിഡ് പരസ്യമാക്കുമെന്നാണ് സൂചന. ക്ലബ്ബ് ഫുട്‌ബോളില്‍ അടുത്തതെന്തെന്ന് തീരുമാനിച്ച് കഴിഞ്ഞെന്നും തന്റെ ആഗ്രഹം ചെല്‍സി മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും  ഹസാര്‍ഡ് പറഞ്ഞിരുന്നു.

ഹസാര്‍ഡിന്റെ ആഗ്രഹത്തിന് എതിരുനില്‍ക്കരുതെന്ന് പല മുതിര്‍ന്ന താരങ്ങളും ക്ലബ്ബിനെ അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടയിലാണ് ഹസാര്‍ഡ് ഇംഗ്ലണ്ട് വിടുമെന്ന് കരുതുന്നതായി ചെല്‍സി ഇതിഹാസതാരം ഫ്രാങ്ക് ലാംപാര്‍ഡും പറഞ്ഞത്. ഹസാര്‍ഡിന്റെ വിടവ് നികത്താന്‍ ബാഴ്‌സലോണയില്‍ നിന്ന് കുടീഞ്ഞോയെ ടീമില്‍ എത്തിക്കാനും റയല്‍ നീക്കം നടത്തുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു.

ഹസാര്‍ഡിന് പകരക്കാരനായി ബാഴ്‌സലോണയുടെ ഫിലിപ്പെ കുടീഞ്ഞോയെ ചെല്‍സി നോട്ടമിടുന്നതായാണ് സൂചന ലിവര്‍പൂളില്‍ നിന്ന് 2018 ജനുവരിയില്‍ ബാഴ്‌സയിലെത്തിയ കുടീഞ്ഞോയുടെ പ്രകടനത്തില്‍ ഡയറക്ടര്‍ ബോര്‍ഡിലെ ചിലര്‍ തൃപ്തരല്ലെന്നാണ് സൂചന. 2013 മുതല്‍ 2018 വരെ ലിവര്‍പൂള്‍ താരമായിരുന്നു കുടീഞ്ഞോ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍