UPDATES

കായികം

ആഴ്സണലിന് തിരിച്ചടി; ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടി ചെല്‍സി

37 മത്സരങ്ങള്‍ കളിച്ച ചെല്‍സി 71 പോയിന്റോടെയാണ് ചെല്‍സി ആദ്യ നാലില്‍ സ്ഥാനം ഉറപ്പിച്ചത്.

2019-20 വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടി ചെല്‍സി. വാഡ്‌ഫോര്‍ഡിനെതിരെയുള്ള
മത്സരത്തില്‍  എതിരില്ലാത്ത ഏകപക്ഷീയമായ 3  ഗോളിന് വിജയം നേടിയതും ആഴ്സണല്‍ ബ്രൈറ്റന്‍ മത്സരം സമനിലയില്‍ കുടുങ്ങിയതുമാണ് ചെല്‍സിക്ക് നേട്ടമായത്. പ്രീമിയര്‍ ലീഗില്‍ ഒരു മത്സരം ബാക്കി നില്‍ക്കെയാണ് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയത്.

വാഡ്‌ഫോര്‍ഡിനെതിരെ ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ചെല്‍സി മൂന്നു ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയില്‍ ഈഡന്‍ ഹസാര്‍ഡിന്റെ അസിസ്റ്റില്‍ ലോഫ്റ്റസ് ചീക് ആണ് ചെല്‍സിക്ക് ലീഡ് സമ്മാനിച്ചത്. പിന്നീട് ഹസാര്‍ഡിന്റെ തന്നെ അസിസ്റ്റില്‍ ഡേവിഡ് ലൂയിസ് അവരുടെ ലീഡ് രണ്ടാക്കി. 75 ാം മിനുട്ടില്‍ പെഡ്രോയുടെ ക്രോസില്‍ നിന്ന് ഹിഗ്വെയ്‌നും സ്‌കോര്‍ ചെയ്തു.

37 മത്സരങ്ങള്‍ കളിച്ച ചെല്‍സി 71 പോയിന്റോടെയാണ് ചെല്‍സി ആദ്യ നാലില്‍ സ്ഥാനം ഉറപ്പിച്ചത്. ചെല്‍സിയെ കൂടാതെ ടോട്ടന്‍ഹാമും ടോപ് ഫോറില്‍ ഉണ്ട്. അതേസമയം ബ്രൈറ്റന് എതിരെയുള്ള മത്സരം സമനിലയില്‍ കുരുങ്ങിതതോടെ ആഴ്സണലിന് വന്‍ തിരിച്ചടി നേരിട്ടു. ഇതോടെ
ടീമിന്റെ ടോപ് ഫോറില്‍ എത്താനുള്ള പ്രതീക്ഷകളും അസ്തമിച്ചു.

അവസാന മത്സരത്തില്‍ ആഴ്സണല്‍ 8 ഗോളിന് ജയിക്കുകയും ടോട്ടന്‍ഹാം അടുത്ത മത്സരം തോല്‍ക്കുകയും ചെയ്താല്‍ മാത്രമേ ആഴ്സണല്‍ ടോപ് ഫോറില്‍ എത്തു. അതേസമയം അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ ആഴ്സണലിന് എനിയും അവസരമുണ്ട്. യൂറോപ്പ ലീഗ് സെമി ഫൈനലില്‍ എത്തിയ ആഴ്‌സണല്‍ കിരീടം നേടിയാല്‍ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാം. നാല് ടീമുകള്‍ തമ്മില്‍ ടോപ് ഫോര്‍ സ്ഥാനത്തിന് വേണ്ടി നടത്തിയ കനത്ത പോരാട്ടത്തിനൊടുവില്‍ ചെല്‍സിയും ടോട്ടന്‍ഹാമും ടോപ് ഫോര്‍ ഉറപ്പിക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഹഡേര്‍സ് ഫീല്‍ഡ് മത്സരം സമനിലയായതോടെ യുണൈറ്റഡിന്റെ പ്രതീക്ഷകളും അവസാനിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍