UPDATES

കായികം

ചെൽസി താരം സെസ് ഫാബ്രിഗാസ് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു

16ാം വയസ്സില്‍ ഇംഗ്ലണ്ടിലെ മറ്റൊരു ഗ്ലാമര്‍ ക്ലബ്ബായ ആഴ്‌സനലിനു വേണ്ടി കളിച്ചുകൊണ്ടാണ് 2004ല്‍ ഫാബ്രിഗാസ് പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ചത്.

സ്പാനിഷ് ദേശീയ ടീമിൽ അംഗവും ചെൽസി ടീമിന്റെ മിഡ്ഫീൽഡറുമായ സെസ് ഫാബ്രിഗാസ് ഗിന്നസ് ബുക്കിൽ ഇടം നേടിയിരിക്കുന്നു. ഏറ്റവും കൂടുതൽ ഗോളടിച്ചതിനല്ല താരം ഗിന്നസ് ബുക്കിൽ ഇടം നേടിയത്. കുറച്ചു മത്സരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ഗോൾ അവസരം ഉണ്ടാക്കി കൊടുത്താണ് അപൂർവം നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

കുറച്ചു കാലമായി ദേശീയ ടീമിനു പുറത്താണെങ്കിലും തന്റെ ക്ലബ്ബായ ചെല്‍സിക്കു വേണ്ടി മിന്നുന്ന പ്രകടനമായിരുന്നു മിഡ്ഫീല്‍ഡര്‍ സെസ് ഫാബ്രിഗാസ് കാഴ്ച വെച്ചിരുന്നത്. പ്രീമിയര്‍ ലീഗില്‍ ഏറ്റവും കുറച്ച് മല്‍സരങ്ങളില്‍ 100 ഗോളവസരങ്ങള്‍ക്കു വഴിയൊരുക്കിയ താരമെന്ന റെക്കോര്‍ഡിനാണ് ഫാബ്രിഗാസ് അര്‍ഹനായത്. 293 മല്‍സരങ്ങളില്‍ നിന്നാണ് 31കാരന്റെ നേട്ടം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ ഇതിഹാസ താരം റയാന്‍ ഗിഗ്ഗ്‌സിന്റെ പേരിലായിരുന്ന 367 മല്‍സരങ്ങളെന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി.

താന്‍ അത്ര വേഗതയേറിയകും കരുത്തുറ്റതും എല്ലാം വഴങ്ങുന്നതുമായ താരമല്ലെന്നു പുരസ്‌കാര നേട്ടത്തിനു ശേഷം ഫാബ്രിഗാസ് പ്രതികരിച്ചു. കരിയറില്‍ ഈയൊരു റെക്കോര്‍ഡിന് അര്‍ഹനായപ്പോള്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. കാരണം അതാണ് തന്റെ റോളെന്നും താരം കൂട്ടിച്ചേര്‍ത്തു.

16ാം വയസ്സില്‍ ഇംഗ്ലണ്ടിലെ മറ്റൊരു ഗ്ലാമര്‍ ക്ലബ്ബായ ആഴ്‌സനലിനു വേണ്ടി കളിച്ചുകൊണ്ടാണ് 2004ല്‍ ഫാബ്രിഗാസ് പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ചത്. 2011ല്‍ ബാഴ്‌സലോണയിലേക്കു ചേക്കേറിയ അദ്ദേഹം മൂന്നു വര്‍ഷം അവിടെ പന്തുതട്ടി. തുടര്‍ന്നു ഫെബ്രഗസ് ചെല്‍സിയിലേക്കു ചേക്കേറുകയായിരുന്നു. ചെല്‍സി രണ്ടു തവണ പ്രീമിയര്‍ ലീഗിൽ ചാമ്പ്യൻമാരായപ്പോൾ ആ ടീമിൽ സെസ് ഫാബ്രിഗാസും അംഗമായിരുന്നു:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍