UPDATES

കായികം

ലോക ചെസ് കിരീടം നാലാം തവണയും നിലനിർത്തി മാഗ്‌നസ് കാള്‍സൺ

2013ല്‍ ഇന്ത്യയുടെ വിശ്വനാഥന്‍  ആനന്ദിനെതിരെ നേടിയ വിജയത്തിനു ശേഷം ഇതാദ്യമായാണ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒറ്റമത്സരവും തോല്‍ക്കാതെ കാള്‍സണ്‍  കിരീടം  നേടുന്നത്.

ടൈബ്രേക്കറിലേക്ക് നീണ്ട ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നോര്‍വെയുടെ മാഗ്‌നസ് കാള്‍സന്‍ കിരീടം നിലനിര്‍ത്തി.   അമേരിക്കയുടെ ഫാബിയാനോ കരുവാനയെ തോല്‍പ്പിച്ചാണ്  തുടര്‍ച്ചയായ ലോക ചെസ് കിരീടമെന്ന നേട്ടം കരിയറിലെ നാലാം തവണയും കാള്‍സന്‍ കുറിച്ചത്.

നിശ്ചിത 12 ഗെയിമുകളിലും പോയന്റുനില തുല്യമായതിനെ തുടര്‍ന്നാണ് മത്സരം ടൈബ്രേക്കറിലേക്ക് നീളുകയായിരുന്നു. എന്നാല്‍  ട്രൈബ്രേക്കറില്‍ എതിരാളിക്ക് വിജയപ്രതീക്ഷ പോലും നല്‍കാതെയായിരുന്നു കാള്‍സന്റെ കുതിപ്പ്. ആദ്യ മൂന്നു മത്സരങ്ങളും നോര്‍വെ വിജയിച്ചതോടെ നാലാം ഗെയിം ഉപേക്ഷിക്കുയായിരുന്നു. കാള്‍സന്റെ അതിവേഗ ഗെയിമിന് മുന്നില്‍ ഫാബിയാനോ കരുവാന തോല്‍വി വഴങ്ങി. നേരത്തെ ബെര്‍ലിനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റിലെ ജയത്തിലൂടെയാണ് കരുവാന ഫൈനലിനു യോഗ്യത നേടിയത്. ഇരുപത്തേഴുകാരനായ കാള്‍സണ്‍ 2011മുതല്‍ ലോക റാങ്കിങ്ങില്‍ ഒന്നാമതാണ്.

2013ല്‍ ഇന്ത്യയുടെ വിശ്വനാഥന്‍  ആനന്ദിനെതിരെ നേടിയ വിജയത്തിനു ശേഷം ഇതാദ്യമായാണ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒറ്റമത്സരവും തോല്‍ക്കാതെ കാള്‍സണ്‍  കിരീടം  നേടുന്നത്. മത്സരത്തില്‍ മികച്ച നീക്കങ്ങള്‍ നടത്താന്‍ സാധിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളിലെ തന്റെ പ്രകടനത്തില്‍ പൂര്‍ണ തൃപ്തനായിരുന്നില്ല. എന്നാല്‍ ഈ മത്സരത്തില്‍ പ്രകടനം ശരിയായ ദിശയിലായിരുന്നുവെന്നും മത്സരശേഷം കാള്‍സണ്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍