UPDATES

കായികം

ഇന്തോനേഷ്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരം ഖോയ്‌രുള്‍ ഹുദയ്ക്ക് കളിക്കളത്തില്‍ ദാരുണാന്ത്യം/ വീഡിയോ

ഖൊയ്‌രുള്‍ ആശുപത്രിയില്‍ മരിച്ചത് അറിയാതെ സുരാജയ സ്റ്റേഡിയത്തില്‍ തുടര്‍ന്ന മത്സരത്തില്‍ ഖൊയ്‌രുളിന്റെ ടീമായ പെര്‍സെല മടക്കമില്ലാത്ത രണ്ട് ഗോളിന് വിജയിച്ചു

ഇന്തോനേഷ്യന്‍ ഇതിഹാസ ഫുട്ബോള്‍ താരം ഖൊയ്‌രുള്‍ ഹുദ(38) കളിക്കിടെ ഗ്രൗണ്ടില്‍ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് മരിച്ചു. ഇന്തോനേഷ്യന്‍ സൂപ്പര്‍ ലീഗിലെ മുന്‍നിര ഗോള്‍കീപ്പറാണ് ഇദ്ദേഹം. തെക്കന്‍ ജാവയിലെ സുര്‍ജയ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. കളിക്കിടെയുണ്ടായ അപകടം ആളുകള്‍ ലൈവായി കാണുകയായിരുന്നു.

ലീഗില്‍ സെമെന്‍ പഡാങ്ങിനെതിരായ മത്സരത്തില്‍ തന്റെ ടീമംഗമായ റമോണ്‍ റോഡ്രിഗസുമായാണ് ഖൊയ്‌രുള്‍ ഹുദ കൂട്ടിയിടിച്ചത്. ഖൊയ്‌രുള്‍ ഹുദ സൂപ്പര്‍ലീഗിലെ ടീമായ പെര്‍സെലയുടെ ഗോള്‍കീപ്പറാണ്. അഞ്ഞൂറിലേറെ ലീഗ് മത്സരങ്ങളാണ് ഖൊയ്‌രുള്‍ പെര്‍സലയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളത്.

ഖൊയ്‌രുള്‍ ഹുദയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയവര്‍

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് അപകടം സംഭവിച്ചത്. ഹാഫ് ടൈം വിസില്‍ വരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഒരു ആക്രമണത്തിനിടെ പന്ത് കൈപ്പിടിയിലൊതുക്കാന്‍ മുന്നോട്ടാഞ്ഞ ഖൊയ്‌രുളും പന്ത് ക്ലിയര്‍ ചെയ്യാന്‍ സ്‌ട്രൈക്കര്‍ക്കൊപ്പം ഓടിയ റോഡ്രിഗസും കൂട്ടിയിടിക്കുകയായിരുന്നു. റോഡ്രിഗസിന്റെ കാല്‍മുട്ട് ഖൊയ്‌രുളിന്റെ പിന്‍കഴുത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. കൂട്ടിയിടിയെ തുടര്‍ന്ന് ശ്വാസം നിലച്ചുപോയ ഹുദയ്ക്ക് പിന്നീട് ഹൃദയാഘാതവുമുണ്ടായി. ഖൊയ്‌രുള്‍ ആശുപത്രിയില്‍ മരിച്ചത് അറിയാതെ സുരാജയ സ്റ്റേഡിയത്തില്‍ തുടര്‍ന്ന മത്സരത്തില്‍ ഖൊയ്‌രുളിന്റെ ടീമായ പെര്‍സെല മടക്കമില്ലാത്ത രണ്ട് ഗോളിന് വിജയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍