UPDATES

കായികം

‘ആ വാർത്ത വ്യാജം’; ഹോട്ടലില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

നേരത്തെ റൊണാള്‍ഡോയുടെ അഭിഭാഷകനും ലൈംഗിക ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

ഹോട്ടലില്‍വച്ച് ബലാൽസംഗം ചെയ്തുവെന്ന അമേരിക്കന്‍ യുവതിയുടെ ആരോപണം നിഷേധിച്ച് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അവര്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും തന്റെ പേര് ഉപയോഗിച്ച് പ്രശസ്തയാകാനായിരുന്നു ഇവരുടെ ശ്രമമെന്നും റൊണാള്‍ഡോ പറഞ്ഞു.ഡര്‍ സ്‌പൈഗല്‍ എന്ന ജര്‍മ്മന്‍ മാധ്യമം ആണ്അമേരിക്കന്‍ യുവതിയായ കാതറിന്‍ മയോര്‍ഗ(34)യെ ക്രിസ്റ്റിയാനോ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വാർത്ത പുറത്തു വിട്ടത്, ഇതിനോടുള്ള പ്രതികരണം ഇൻസ്റ്റഗ്രാം വഴി ആണ് സൂപ്പർ താരം നടത്തിയത്.

“അതൊരു വ്യാജ വാർത്തയാണ്, ഇത് സാധാരണവും അവരുടെ ജോലിയുടെ ഭാഗവുമാണ്! ഞാന്‍ ഇപ്പോഴും സന്തോഷവാനായി തന്നെയാണ്പോകുന്നത്” പുഞ്ചിരി തൂകി കണ്ടു പോർച്ചുഗീസ് സൂപ്പർ താരം പറഞ്ഞു.

ഡര്‍ സ്‌പൈഗല്‍ റിപ്പോര്‍ട്ടനുസരിച്ച് കിസ്റ്റിയാനോ റയല്‍ മാഡ്രിഡിനായി കളിക്കുന്ന സമയത്ത് 2009-ല്‍ ലാസ് വെഗാസിലാണ് സംഭവം നടന്നതായി പറയുന്നത്. ക്രിസ്റ്റിയാനോ കോടതിക്ക് പുറത്ത് 375,000 ഡോളര്‍ (രണ്ടു കോടി 70 ലക്ഷം) നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തി. 2007-ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലായിരുന്ന കാലത്ത് സമാന കുറ്റത്തിന് താരം അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചിരുന്ന ക്രിസ്റ്റിയാനോയ്‌ക്കെതിരെ മതിയായ തെളിവുകള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കേസ് ഇല്ലാതാകുകയായിരുന്നു.

നേരത്തെ റൊണാള്‍ഡോയുടെ അഭിഭാഷകനും ലൈംഗിക ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ക്രിസ്റ്റിയാനോയ്‌ക്കെതിരെ എത്തിയ വാര്‍ത്ത ലജ്ജാകരമാണെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ കടന്നാക്രമിക്കുകയും ചെയ്യുന്ന ആരോപണം വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സമീപകാലത്തെ ഏറ്റവും വലിയ സംഭവുമാണെന്നാണ് അഭിഭാഷകന്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍