UPDATES

സിനിമ

ഫറാന്‍ അക്തര്‍ മില്‍ഖ സിംഗ് ആയതുപോലെ രണ്‍വീര്‍ സിംഗിന് കപില്‍ ദേവ് ആവാനാകുമോ?

സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ ബിബിസിയുടെ ക്യാമറാമാന്മാര്‍ പണിമുടക്കിയത് കാരണം ലോകത്തിന് നഷ്ടമായ കപില്‍ ദേവിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ (175) ദൃശ്യങ്ങള്‍ സെല്ലുലോയ്ഡില്‍ പ്രതീകാത്മകമായി പുനരവതരിക്കാന്‍ പോകുന്നു.

ഫറാന്‍ അക്തറിന് മില്‍ഖ സിംഗ് ആയി അഭിനയിക്കാമെങ്കില്‍ രണ്‍വീര്‍ സിംഗിന് എന്തുകൊണ്ട് കപില്‍ ദേവിനെ അവതരിപ്പിച്ചുകൂടാ എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസില്‍ എന്‍ അനന്തനാരായണന്‍ ചോദിക്കുന്നത്. മില്‍ഖ സിംഗിനോട് ഏറെ രൂപ, മുഖ സാദൃശ്യമുള്ള ഫറാന്‍ അക്തര്‍ ആ വേഷത്തോട് പൂര്‍ണമായും നീതി പുലര്‍ത്തിക്കൊണ്ട് ഹൃദയത്തില്‍ തട്ടുംവിധമാണ് ആ വേഷം രാകേഷ് ഓം പ്രകാശ് ശര്‍മയുടെ ഭാഗ് മില്‍ഖ ഭാഗില്‍ ചെയ്തത്. രണ്‍വീര്‍ സിംഗിന് കപില്‍ ദേവുമായി യാതൊരു മുഖസാദൃശ്യവുമില്ല. ഇരുവര്‍ക്കും ഉയരമുണ്ടെന്നല്ലാതെ മറ്റ് സാദൃശ്യങ്ങളുമില്ല. മഹേന്ദ്ര സിംഗ് ധോണിയുമായി പ്രത്യേകിച്ച് മുഖ, രൂപ സാദൃശ്യങ്ങളൊന്നുമില്ലാത്ത സുശാന്ത് സിംഗ് രാജ്പുത് എംഎസ് ധോണി എന്ന ചിത്രത്തില്‍ ധോണിയുടെ വേഷം ഭദ്രമായി കൈകാര്യം ചെയ്തിരുന്നു. രണ്‍വീര്‍ സിംഗ് കപില്‍ ദേവ് ആയി വന്നാല്‍ അത് എങ്ങനെയുണ്ടാകും എന്ന് കണ്ടുതന്നെ അറിയണം.

1983ല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വഴിത്തിരിവായ പുതിയ ചരിത്രം കുറിച്ചാണ് അന്ന് ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത വിധം അജയ്യരായിരുന്ന വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് കപിലിന്റെ ചെകുത്താന്‍മാര്‍ ലോഡ്സില്‍ കപ്പുയര്‍ത്തിയത്. ആ ആവേശമാണ് കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം പങ്കുവയ്ക്കാന്‍ ഉദ്ദേശിക്കുന്നത്. സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ ബിബിസിയുടെ ക്യാമറാമാന്മാര്‍ പണിമുടക്കിയത് കാരണം ലോകത്തിന് നഷ്ടമായ കപില്‍ ദേവിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ (175 നോട്ട് ഔട്ട്‌) ദൃശ്യങ്ങള്‍ സെല്ലുലോയ്ഡില്‍ പ്രതീകാത്മകമായി പുനരവതരിക്കാന്‍ പോകുന്നു. ഈ വെടിക്കെട്ട് ബാറ്റിംഗിനൊപ്പം ഫൈനലില്‍ വിവിയന്‍ റിച്ചാര്‍ഡ്സിനെ പുറത്താക്കിയ, പുറകിലേക്ക് ഓടി വന്നുള്ള ആ സുന്ദര ക്യാച്ചും ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പാണന്മാര്‍ എക്കാലവും പാടി നടക്കുന്നവയാണ്.

പുതിയ തലമുറയിലെ നടന്മാരെല്ലാം പ്രതിഭാധനരാണെന്നും അവര്‍ക്ക് ഏത് റോളും ഭംഗിയാക്കാന്‍ കഴിയുമെന്നുമാണ് രണ്‍വീറിനെക്കുറിച്ച് കപില്‍ ദേവിന്റെ പ്രതീക്ഷ. ഭാഗ് മില്‍ഖ ഭാഗ് കണ്ടപ്പോള്‍ ശരിക്കുള്ള മില്‍ഖാ സിംഖ് ഫറാനാണോ എന്ന് വരെ തനിക്ക് തോന്നിയതായും കപില്‍ ദേവ് പറഞ്ഞു. മുംബൈയില്‍ സിനിമയുടെ പ്രഖ്യാപന ചടങ്ങിലാണ് കപില്‍ ദേവ് ഇക്കാര്യം പറഞ്ഞത്. 1983 ഫൈനലിലെ മാന്‍ ഓഫ് ദ മാച്ചും ഇന്ത്യയുടെ പേസ് ബൗളിംഗും കരുത്തുമായിരുന്ന മൊഹിന്ദര്‍ അമര്‍നാഥും ചടങ്ങില്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍