ഏഴ് തവണ ഗ്രാൻഡ് സ്ലാം കിരീടം ചൂടിയ വീനസിനെ 6-4, 6-4 എന്ന സ്‌കോറിന് തോൽപ്പിച്ച് സ്വപ്നനേട്ടം കൊയ്തിരിക്കുകയാണ് ഈ കൌമാരക്കാരി
വിംബിള്‍ഡണ്‍ യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അമേരിക്കയുടെ കോറി ഗഫ്. വീനസ് വില്യംസുമൊത്ത് കളിക്കുകയെന്ന സ്വപ്ന സാക്ഷാത്കാരത്തിന്‍റെ നിര്‍വൃതിയിലാണ് താരം. ഏഴ് തവണ ഗ്രാൻഡ് സ്ലാം കിരീടം ചൂടിയ വീനസിനെ 6-4, 6-4 എന്ന സ്‌കോറിന് തോൽപ്പിച്ച് സ്വപ്നനേട്ടം കൊയ്തിരിക്കുകയാണ് ഈ കൌമാരക്കാരി.
അനുഭവ സമ്പത്തും യുവത്വവും തമ്മില്‍ ഏറ്റുമുട്ടിയ പോരാട്ടത്തില്‍ കോറി പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ചാണ് മുന്നേറിയത്. 39-കാരിയായ വീനസ് വില്യംസ് കോറി ഗഫ് ജനിക്കുന്നതിനു മുന്നേതന്നെ നാല് ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങളും, രണ്ട് വിംബിൾഡണ്‍ കിരീടങ്ങളും നേടിയിട്ടുണ്ട്. കളിക്കളത്തിലേക്ക് വരുന്നതിന്‍റെ അഞ്ചു ദിവസം മുന്‍പുവരെ ഒരു സയൻസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു കോറി. ‘പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള ഒരു അവസ്ഥയിലാണ് ഞാന്‍. ഒരു മത്സരം വിജയിച്ച ശേഷം അറിയാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞത് ഇന്നാണ്’- മത്സര ശേഷം ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വികാരാധീനയായി.
ഓപ്പണ്‍ കാലഘട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിംബിള്‍ഡണ്‍ താരമെന്ന റിക്കാര്‍ഡാണ് 15 വര്‍ഷവും 122 ദിവസം പ്രായമുള്ള കോറി സ്വന്തം പേരിലാക്കിയിരിക്കുന്നത്. കോറി ഗഫ് എന്നതിനേക്കാള്‍ തന്നെ ‘കൊക്കോ’ എന്ന് വിളിക്കുന്നതാണ് ഇഷ്ടമെന്ന് അവള്‍ പറയുന്നു. ഏറ്റവും മികച്ച കായികതാരമായി അറിയപ്പെടാനാണ് ആഗ്രഹമെന്നും, വീനസിനെതിരെ മത്സരിക്കുമ്പോള്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണമെന്ന ലക്ഷ്യവും വിജയിക്കണമെന്ന ആഗ്രഹവും ഉണ്ടായിരുന്നുവെന്ന് കൊക്കോ പറഞ്ഞു.
വില്യം സഹോദരിമാരാണ്, പ്രത്യേകിച്ചും സെറീന വില്യംസ്, കൊക്കോയെ ഏറ്റവും കൂടുതല്‍ പ്രചോദിപ്പിച്ച ടെന്നീസ് കളിക്കാര്‍. അവള്‍ ജനക്കുന്നതിനു മുന്‍പ് മാത്രം ഇരുവരും ചേര്‍ന്ന് 10 ഗാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുണ്ട്.
മത്സരശേഷം കൈപിടിച്ച് അഭിനന്ദിച്ച സെറീന വില്യംസ് ‘ഇനിയും ഒരുപാട് മത്സരങ്ങള്‍ വിജയിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെയുന്നും, ധൈര്യമായി മുന്നോട്ടു പുവുകയെന്നും’ കൊക്കോ പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ വല്ലാത്ത ആത്മ വിശ്വാസം കാണാമായിരുന്നു. അവരോട് നന്ദി പറഞ്ഞ കൊക്കോ ‘നിങ്ങളില്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെവരെ എത്തില്ലെന്നായിരുന്നു’ പറഞ്ഞത്.