UPDATES

ട്രെന്‍ഡിങ്ങ്

മെസി വീണ്ടും നിരാശപ്പെടുത്തി; കോപ്പ അമേരിക്കയില്‍ ആദ്യമത്സരം കൊളംബിയക്ക് മുന്‍പില്‍ അടിയറവെച്ച് അര്‍ജന്‍റീന

ബോള്‍ പൊസഷന്‍, പാസ് കൃത്യത, ഗോള്‍മുഖത്തേക്കുള്ള ഷോട്ട് എന്നിവയില്‍ അര്‍ജന്‍റീന തന്നെയായിരുന്നു മുന്നില്‍

കോപ്പ അമേരിക്കയുടെ ആദ്യ മത്സരത്തില്‍ ലയണല്‍ മെസിയുടെ അര്‍ജന്‍റീനയ്ക്ക് തോല്‍വി. ഫോന്‍റെ നോവയില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കൊളംബിയ ജയിച്ചു.

ഇരുടീമുകളും പരുക്കന്‍ കളി പുറത്തെടുത്ത ഒന്നാം പകുതിയില്‍ ചില മികച്ച നീക്കങ്ങള്‍ നടത്താന്‍ കൊളംബിയയ്ക്ക് ആയെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. എന്നാല്‍ സ്വാഭാവികത കൈവരിച്ച രണ്ടാം പകുതിയില്‍ അര്‍ജന്‍റീന കളിയില്‍ ഇറങ്ങിയതായി തോന്നിച്ചു. മെസിയും അഗ്വിറോയും കൊളംബിയന്‍ മുഖത്ത് അപ്രതീക്ഷിത നീക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഒരു ഗോളാക്കാവുന്ന ഹെഡര്‍ ചാന്‍സ് കിട്ടിയിട്ടും മെസിക്ക് അത് മുതലാക്കാന്‍ ആയില്ല.

എഴുപത്തിയൊന്നാം മിനുട്ടില്‍ ഇടതുഭാഗത്ത് കൂടി റോജര്‍ മാര്‍ട്ടിനസ് ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റം ഒരു റോക്കറ്റ് ഷോട്ടായി ഗോള്‍ വലയിലേക്ക് കയറിയതോടെ കൊളംബിയ കളിയില്‍ ആധിപത്യം സ്ഥാപിച്ചു. സമനില ഗോള്‍ നേടാന്‍ അര്‍ജന്‍റീനയ്ക്ക് അവസരം കൊടുക്കാതെ അടുത്ത അഞ്ച് മിനുട്ടിനുള്ളില്‍ കൊളംബിയ രണ്ടാം ഗോളും നേടി. എണ്‍പത്തിയാറാം മിനുട്ടില്‍ പകരക്കാരനായ ദുര്‍വാന്‍ സപാറ്റയിലൂടെ.

ബോള്‍ പൊസഷന്‍, പാസ് കൃത്യത, ഗോള്‍മുഖത്തേക്കുള്ള ഷോട്ട് എന്നിവയില്‍ അര്‍ജന്‍റീന തന്നെയായിരുന്നു മുന്നില്‍. എന്നാല്‍ ലോകകപ്പില്‍ ആവര്‍ത്തിച്ച ഗോള്‍ സ്കോര്‍ ചെയ്യാന്‍ കഴിയുന്നില്ല എന്ന ദുരന്തം കോപ്പയിലും അര്‍ജന്‍റീന ആവര്‍ത്തിക്കുന്നു എന്നാണ് ആദ്യ മത്സരം തെളിയിക്കുന്നത്.

Read More: ഒടുവില്‍ അതിജീവന പോരാട്ടത്തില്‍ അവര്‍ വിജയിച്ചു; സ്ഥിരമല്ലെങ്കിലും നിപ കാലത്തെ താത്കാലിക ജീവനക്കാര്‍ക്ക് വീണ്ടും ജോലി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍