UPDATES

തുടക്കത്തില്‍ ബാറ്റിംഗ് താളം നഷ്ടപ്പെട്ടു, പിന്നെ പിടിച്ച് കയറി; വിന്‍ഡീസിനെതിരെ 268 റണ്‍സ് സ്‌കോര്‍ ചെയ്ത് ഇന്ത്യ

ലോകകപ്പില്‍ വിന്‍ഡീസിനെതിരെ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് സ്‌കോര്‍ ചെയ്തു ഇന്ത്യ. ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ ബാറ്റിംഗ് താളം നഷ്ടപ്പെട്ട ഇന്ത്യക്ക് 82 പന്തുകളില്‍ നിന്ന് 72 റണ്‍സ് നേടിയ നായകന്‍ വിരാട് കോഹ്‌ലിയുടെയും അവസാന ഓവറുകളില്‍ അവസരത്തിനൊത്ത് 61 പന്തുകളില്‍ നിന്ന് 56 റണ്‍സെടുത്ത ധോണിയുടെയും ഇന്നിംഗ്‌സാണ്  ബാ്റ്റിംഗില്‍ നിര്‍ണായകമായത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ ഉപനായകന്‍ രോഹിത് ശര്‍മ്മയെ നഷ്ടമായിരുന്നു. ഇന്നിംഗ്‌സിന്റെ ആറാം ഓവറില്‍ കമര്‍ റോച്ചാണ് താരത്തെ പുറത്താക്കിയത്. 29 ന് ഒന്ന് എന്ന നിലയില്‍ നിന്ന് കെ.എല്‍ രാഹുല്‍(48)മായി ചേര്‍ന്ന് ക്യാപ്റ്റന്‍ വിരാട്‌കോഹ് ലി(72) മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യന്‍ സ്‌കോര്‍ 98 ല്‍ നില്‍ക്കെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ കഴിയാതെ രാഹുല്‍ മടങ്ങി. പിന്നീട് ക്രീസിലെത്തിയ വിജയ് ശങ്കറിന് ശോഭിക്കാനായില്ല. 14 റണ്‍സെടുത്ത താരത്തെ കമര്‍ റോച്ചാണ് പുറത്താക്കിയത്. പിന്നീട് എത്തിയ കേദാര്‍ ജാദവ്(7) നും നില ഉറപ്പിക്കാനായില്ല. ഈ സമയം മറുവശത്ത് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സ്‌കോറിംഗ് വേഗം കൂട്ടിയതാണ് ഇന്ത്യക്ക് മെച്ചപ്പെട്ട സ്‌കോര്‍ നല്‍കിയത്. ഇന്നിംഗ്‌സ് സ്‌കോര്‍ 180 ല്‍ നില്‍ക്കെ 82 പന്തുകളില്‍ നിന്ന് 72 റണ്‍സെടുത്ത് കോഹ്‌ലി മടങ്ങി. ജെയ്‌സണ്‍ ഹോള്‍ഡറിന്റെ ഓവറിലാണ് കോഹ്‌ലി പുറത്തായത്. പിന്നീട് എംഎസ് ധോണിയും(56) ഹാര്‍ദ്ദീഖ് പാണ്ഡ്യയും(46) ഉം ചേര്‍ന്ന് അവസാന ഓവറുകളില്‍ കൂടുതല്‍ പന്തുകള്‍ നഷ്ടപ്പെടുത്താതെ പൊരുതി കളിച്ചതോടെ ഇന്ത്യ മെച്ചപ്പെട്ട സ്‌കോറിലേക്ക് എത്തുകയായിരുന്നു. 49 മത്തെ ഓവറില്‍ പാണ്ഡ്യ പുറത്തായ ശേഷം ക്രീസില്‍ എത്തിയ മുഹമ്മദ് ഷമി(0) മടങ്ങി. ധോണിയും കൂല്‍ദീപ് യാദവും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് പൂര്‍ത്തികരിച്ചത്. ഇന്ത്യന്‍ നിരയില്‍ നായകന്‍ വിരാട് കോഹ്‌ലി(72)ണ് മികച്ച സ്‌കോറര്‍. വിന്‍ഡീസ് നിരയില്‍ കമര്‍ റോച്ച് മൂന്നും, ജെയ്‌സണ്‍ ഹോള്‍ഡര്‍, ഷെല്‍ഡണ്‍ കോട്രല്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍