UPDATES

കായികം

1996 ലെ ലോകകപ്പ് എല്ലാം കൊണ്ടും വ്യത്യസ്തമായിരുന്നു; ഇന്ത്യയും പാക്കിസ്ഥാനും ഒന്നിച്ചൊരു ടീമായ കഥ അറിയാം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വസിം അക്രം, അസറുദ്ധീന്‍, വഖാര്‍ യൂനിസ്, അജയ് ജഡേജ, സയ്യിദ് അന്‍വര്‍, അനില്‍ കുംബ്ലെ , ആമിര്‍ സൊഹൈല്‍. എന്നിവരുള്‍പ്പെട്ട ഇന്ത്യ ആന്‍ഡ് പാകിസ്ഥാന്‍ ഇലവന്‍ ലങ്കക്കെതിരെ ഇറങ്ങി.

ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പുതിയ തലമുറയുടെ ക്രിക്കറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ട്വന്റി20 ഏറെ ആരാധകരെ പിടിച്ചെങ്കിലും പഴയ തലമുറയ്ക്ക്
ലോകകപ്പ് പോരാട്ടം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ക്രിക്കറ്റ് പ്രേമം കത്തിക്കയറും. ട്വന്റി20 യാണ്
ഏറെ ഇഷ്ടമെങ്കിലും പുതിയ തലമുറയും ക്രിക്കറ്റ് ആരാധനയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ലോകകപ്പ് മുന്നില്‍ വന്ന് നില്‍ക്കെ ആരാധകര്‍ തങ്ങളുടെ പഴയ ഓര്‍മ്മകളും പൊടിതട്ടിയെടുക്കും.

ക്രിക്കറ്റ് ലോകത്തിന് മറക്കാന്‍ കഴിയാത്ത ഒരു ലോകകപ്പിനെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. വിവാദങ്ങളും വാഗ്വാദങ്ങളും കൊണ്ട് നിറഞ്ഞ 1996 ലെ വില്‍സ് വേള്‍ഡ് കപ്പ്. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളായിരുന്നു വില്‍സ് ക്രിക്കറ്റ് ലോകകപ്പ് എന്നറിയപ്പെട്ട ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. ഇതാദ്യമായായിരുന്നു മൂന്ന് രാജ്യങ്ങള്‍ സംയുക്തമായി ഒരു ലോകകപ്പിന് വേദിയായത്. കൂടാതെ ടീമുകളുടെ എണ്ണം ഒമ്പതില്‍ നിന്നും 12 ആയി ഉയര്‍ത്തിയതും വില്‍സ് ലോകകപ്പിലാണ്. നെതര്‍ലാന്‍ഡ്‌സ്, കെനിയ, യുഎഇ എന്നീ ടീമുകളാണ് പുതുതായി ടൂര്‍ണമെന്റിലേക്ക് എത്തിയത്.

എന്നാല്‍ ലോകകപ്പ് തുടരും മുമ്പ് തന്നെ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടക്കേണ്ട ശ്രീലങ്കയില്‍ ബോംബ് ആക്രമണമുണ്ടായി. ഇതേതുടര്‍ന്ന് ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും തങ്ങളുടെ ടീമിനെ ശ്രീലങ്കയിലേക്ക് അയക്കാന്‍ വിസമ്മതിച്ചു.
ശ്രീലങ്കന്‍ മണ്ണ് സുരക്ഷാ ഭീഷണിയില്ലാത്തതാണെന്നും ക്രിക്കറ്റ് മത്സരങ്ങള്‍ക്കനുയോജ്യമെന്നും തെളിയിക്കാന്‍ ശ്രീലങ്കയെ് സഹായിക്കാന്‍ ഇന്ത്യയും പാകിസ്ഥാനുമെത്തിയത്. ശ്രീലങ്കന്‍ മണ്ണ് സുരക്ഷിതമാണെന്ന് ബോധ്യപ്പെടുത്താന്‍ ലങ്കയില്‍ ക്രിക്കറ്റ് കളിയ്ക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തീരുമാനിച്ചു. ഇന്ത്യയുടേയും പാകിസ്താന്റെയും താരങ്ങള്‍ ഒന്നിച്ച ഒരു സ്‌പെഷ്യല്‍ ടീം ശ്രീലങ്കയുമായി ക്രിക്കറ്റ് കളിക്കാന്‍ ഇരു രാജ്യങ്ങളും സംയുക്തമായി തീരുമാനിച്ചു. ആരാധകരെ ആവേശത്തിലാഴ്ത്തി ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായും അവസാനമായും ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും ഇതിഹാസ താരങ്ങള്‍ ഒന്നിച്ചൊരു ടീം കളത്തിലിറങ്ങി. 1996 ല്‍ ഫെബ്രുവരി 13 നായിരുന്നു ഈ ചരിത്രം പിറന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വസിം അക്രം, അസറുദ്ധീന്‍, വഖാര്‍ യൂനിസ്, അജയ് ജഡേജ, സയ്യിദ് അന്‍വര്‍, അനില്‍ കുംബ്ലെ , ആമിര്‍ സൊഹൈല്‍. എന്നിവരുള്‍പ്പെട്ട ഇന്ത്യ ആന്‍ഡ് പാകിസ്ഥാന്‍ ഇലവന്‍ ലങ്കക്കെതിരെ ഇറങ്ങി. ടീമിന്റെ നായകനായി ഇന്ത്യയുടെ അസറുദ്ധീനും. അനില്‍ കുംബ്ലെയുടെ 4 വിക്കറ്റ് പ്രകടന മികവില്‍ ശ്രീലങ്കയെ 40 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 168 റന്‍സിലൊതുക്കാന്‍ വില്‍സ് ഇന്ത്യ ആന്‍ഡ് പാകിസ്ഥാന്‍ ഇലവനു കഴിഞ്ഞു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആന്‍ഡ് പാകിസ്ഥാന്‍ ഇലവന്‍ 126 നു 5 എന്ന നിലയില്‍ തോല്‍വിയെ അഭിമുഖീകരിച്ചപ്പോള്‍ അജയ് ജഡേജയും റാഷിദ് ലത്തീഫും ചേര്‍ന്ന് ആറാം വിക്കെറ്റ് കൂട്ടുകെട്ട് വിജയത്തിലെത്തിക്കുകയിരുന്നു.
8 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 12 റണ്‍സ് വഴങ്ങി ശ്രീലങ്കയുടെ നാലു വിക്കറ്റുകള്‍ പിഴുത അനില്‍ കുംബ്ലെ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍