UPDATES

സോഷ്യൽ വയർ

ബിഗ്ബാഷ് ലീഗില്‍ പുറത്തായതിന്റെ രോക്ഷം ആരോണ്‍ ഫിഞ്ച് തീര്‍ത്തത് കസേരയോട്

മെല്‍ബണിലെ ഡോക്ലാന്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13 റണ്‍സിന് റെനേഗേഡ്‌സ് മെല്‍ബണ്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി.

ബിഗ്ബാഷ് ലീഗില്‍ പുറത്തായതിന്റെ രോക്ഷത്തിന് കസേര അടിച്ചു തകര്‍ത്ത് ഓസ്ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ച്. ബിഗ് ബാഷ് ലീഗിന്റെ ഫൈനലില്‍ നോണ്‍ സ്ട്രേക്കേഴ്സ് എന്‍ഡില്‍ നില്‍ക്കവെ ഫിഞ്ച് റണ്‍ഔട്ടാവുകയായിരുന്നു. മെല്‍ബന്‍ റെനേഗേഡ്‌സും മെല്‍ബണ്‍ സ്റ്റാര്‍സും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം. കാമറൂണ്‍ വൈറ്റിന്റെ സ്ട്രെയിറ്റ് ഡ്രൈവ് ജാക്സന്‍ ബേര്‍ഡിന്റെ കാലുകളില്‍ കൊണ്ട് നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡിലെ സ്റ്റംപിലിടിച്ചതാണ് ഫിഞ്ചിന് വിനയായത്. നിയമപ്രകാരം അത് ഔട്ട് തന്നെയായിരുന്നു.

ഈ സമയം ക്രീസിന് പുറത്തായിരുന്ന ഫിഞ്ചിന് ക്രീസില്‍ നിന്നും തിരികെ നടക്കേണ്ടി വന്നു. ഇതിന്റെ രോക്ഷം ഡ്രസിങ് റൂമിലേക്ക് കയറുന്ന വഴിയില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക് കസേരയോടാണ് തീര്‍ത്തത്. ബാറ്റു ഉപയോഗിച്ച് കസേര അടിച്ചു തകര്‍ത്താണ് ഫിഞ്ച് രോക്ഷം പ്രകടിപ്പിച്ചത്. ആദ്യം കസേര തെറിപ്പിച്ചിട്ട ഫിഞ്ച് പിന്നാലെ ബാറ്റ് വെച്ച് അത് അടിച്ചു തകര്‍ക്കുകയായിരുന്നു. മെല്‍ബണിലെ ഡോ
ക്ലാന്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13 റണ്‍സിന് റെനേഗേഡ്‌സ് മെല്‍ബണ്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍