UPDATES

കായികം

ലോകകപ്പില്‍ ക്യാപ്റ്റനാവേണ്ടത് ധോണി; തലയെ ചൂണ്ടി ജഡേജ

ലോക കപ്പിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനെ തെരഞ്ഞെടുത്തപ്പോഴായിരുന്നു കോഹ്ലിക്ക് പകരം ധോനിക്ക് നേരെ ജഡേജ വിരല്‍ ചൂണ്ടിയത്.

ഏകദിന ലോകകപ്പിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ടീമുകളുടെ ഇപ്പോഴത്തെ പ്രകടനങ്ങളെ വിലയിരുത്തി പ്രവചനങ്ങളും നടത്തുകയാണ്എ ആരാധകര്‍. പതിനഞ്ച് അംഗ ഇന്ത്യന്‍ ടീമില്‍ ആരെല്ലാം ഉണ്ടാവണം എന്നും മുന്‍ താരങ്ങളും അഭിപ്രായം അറിയിക്കുകയാണ്.  എന്നാല്‍ ഇന്ത്യന്‍ നായകന്‍ കോഹ്‌ലി വേണ്ടെന്ന അഭിപ്രായക്കാര്‍ ആരുമില്ല. എന്നാല്‍ ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ പറയുന്നത് ലോക കപ്പില്‍ ധോണി ഇന്ത്യയുടെ ക്യാപ്റ്റനാവണം എന്നാണ്.

ലോക കപ്പിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനെ തെരഞ്ഞെടുത്തപ്പോഴായിരുന്നു കോഹ് ലിക്ക് പകരം ധോനിക്ക് നേരെ ജഡേജ വിരല്‍ ചൂണ്ടിയത്.  ജഡേജയുടെ പ്ലേയിങ് ഇലവന്‍ ആരാധകരെ കുറച്ചൊന്ന് ഞെട്ടിക്കുന്നതാണ്. ധോണിയെ ക്യാപ്റ്റനാക്കിയതിന് പുറമെ, ആര്‍.അശ്വിനേയും, രവീന്ദ്ര ജഡേജയേയും അദ്ദേഹം തന്റെ ടീമില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. നാല് സ്പിന്നര്‍മാരാണ് ജഡേജയുടെ ടീമില്‍ ഇടംപിടിച്ചത്. കുല്‍ദീപ്, ചഹല്‍, അശ്വിന്‍, ജഡേജ എന്നിവര്‍. ഇംഗ്ലണ്ട് ലോക കപ്പിന് വേദിയാവുമ്പോള്‍ നാല് സ്പിന്നര്‍മാരുടെ സാന്നിധ്യം എന്തിനെന്നാണ് ആരാധകരുടെ ചോദ്യം. അജയ് ജഡേജയുടെ പ്ലേയിങ് ഇലവന്‍ ഇങ്ങനെ, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, വിരാട് കോഹ് ലി, ധോനി(വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), പന്ത്, കാര്‍ത്തിക്, റായിഡു, ഹര്‍ദിക് പാണ്ഡ്യ, ഭുവി, കുല്‍ദീപ്, ചഹല്‍, ബൂമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, അശ്വിന്‍.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍