UPDATES

കായികം

ബിസിസിഐ അനുമതി ലഭിച്ചു; രഹാനെ ഇംഗ്ലണ്ടിലേക്ക് പറക്കും

ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രത്തിനു പകരമാണ് താരത്തെ ഹാംഷയര്‍ ടീമിലെത്തിച്ചിരിക്കുന്നത്.

കൗണ്ടി മത്സരങ്ങള്‍ കളിയ്ക്കാന്‍ അജിങ്ക്യ രഹാനെയ്ക്ക് ബിസിസഐ അനുമതി. ഇംഗ്ലണ്ടില്‍ നടക്കുന്ന എട്ട് മത്സരങ്ങളില്‍ രഹാനെ ഹാംഷയറിനു വേണ്ടിയാണ് ഇറങ്ങുന്നത്. തനിക്ക് ഹാംഷയറില്‍ കളിക്കുവാന്‍ അവസരം നല്‍കിയ ബിസിസിഐയ്ക്ക് നന്ദിയുണ്ടെന്ന് രഹാനെ അറിയിച്ചു. ഹാംഷയറിനു വേണ്ടി കളിയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകുവാന്‍ സാധിച്ചതിനും തനിക്ക് സന്തോഷമുണ്ടെന്നും രഹാനെ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രത്തിനു പകരമാണ് താരത്തെ ഹാംഷയര്‍ ടീമിലെത്തിച്ചിരിക്കുന്നത്.

എയ്ഡന്‍ മാര്‍ക്രം ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ചേരുവാന്‍ പോകുമ്പോള്‍ പകരക്കാരനായാണ് രാജസ്ഥാന്‍ റോയല്‍സ് മുന്‍ നായകനെ ഹാംഷയര്‍ ടീമിലേക്ക് എത്തിയ്ക്കുന്നത്. മേയ്, ജൂണ്‍ മാസങ്ങളിലും ജൂലൈയുടെ തുടക്കത്തിലും താരം ഹാംഷയറിനൊപ്പമുണ്ടാകും.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍