UPDATES

കായികം

ബൗളിംഗ് ആക്ഷന്‍ നിയമവിരുദ്ധം; ശ്രീലങ്കന്‍ താരത്തിന് ഒരു വര്‍ഷത്തെ വിലക്ക്

ചെന്നൈയില്‍ നടന്ന പരിശോധനയില്‍ ലങ്കന്‍ സ്പിന്നറുടെ ബൗളിങ് ആക്ഷന്‍ നിയമപ്രകാരമുള്ളതല്ലെന്ന് കണ്ടെത്തി.

ശ്രീലങ്കന്‍ സ്പിന്നര്‍ അകില ധനജ്ഞയയ്ക്ക് ക്രിക്കറ്റില്‍ നിന്ന് 12 മാസത്തെ വിലക്ക്. ശ്രീലങ്കന്‍ ടീമിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിനിടെയുള്ള സംശയാസ്പദമായ ബൗളിങ് ആക്ഷനെ തുടര്‍ന്നാണ് താരത്തിനെതിരെ ഐസിസി വിലക്കേര്‍പ്പെടുത്തിയത്.

ന്യൂസിലാന്‍ഡിനെതിരായ ലങ്കയുടെ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ധനജ്ഞയയുടെ ബൗളിങ് ആക്ഷന്‍ ചോദ്യം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് താരത്തെ ആഗസ്റ്റ് 29ന് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ചെന്നൈയില്‍ നടന്ന പരിശോധനയില്‍ ലങ്കന്‍ സ്പിന്നറുടെ ബൗളിങ് ആക്ഷന്‍ നിയമപ്രകാരമുള്ളതല്ലെന്ന് കണ്ടെത്തി.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ലങ്കയുടെ ടെസ്റ്റിന് ശേഷവും ധനജ്ഞയയുടെ ബൗളിങ് ആക്ഷന്‍ ചോദ്യം ചെയ്യപ്പെടുകയും താരത്തെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. 2018 ഡിസംബറില്‍ സസ്പെന്‍ഡ് ചെയ്തെങ്കിലും ഫെബ്രുവരിയില്‍ കളിക്കാന്‍ ധനജ്ഞയയ്ക്ക് അനുമതി നല്‍കി. എന്നാല്‍ വീണ്ടും ബൗളിങ് ആക്ഷന്‍ താരത്തിന് വിനയായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍