UPDATES

കായികം

വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കല്‍

ടി20യില്‍ രാജ്യത്തിനായി 572 റണ്‍സും 26 വിക്കറ്റുകളും നേടിയ ആല്‍ബി ഓസ്‌ട്രേലിയയ്‌ക്കെതിരെ 2009ല്‍ കേപ് ടൗണില്‍ തന്റെ ഏക ടെസ്റ്റ് മത്സരവും കളിച്ചു.

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കല്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 20 വര്‍ഷത്തെ പ്രൊഫഷണല്‍ ക്രിക്കറ്റ് കരിയറിന് ശേഷമാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 2004ല്‍ ന്യൂസിലാണ്ടിനെതിരെ ഏകദിന അരങ്ങേറ്റം നടത്തിയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മോര്‍ക്കെല്‍ എത്തുന്നത്. ടി20യില്‍ ഏറെ തിളക്കമേര്‍ന്ന നേട്ടങ്ങള്‍ നേടിയ ആല്‍ബി മോര്‍ക്കെല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ 2011ല്‍ ഐപിഎല്‍ വിജയിച്ച് ടീമിലെ അംഗമായിരുന്നു.

രാജ്യത്തിന് വേണ്ടി 58 ഏകദിന മത്സരങ്ങളും 50ട്വന്റി20 മത്സരങ്ങളും ഒരു ടെസ്റ്റ് മത്സവരും മോര്‍ക്കല്‍ കളിച്ചു. എല്ലാ ഫോര്‍ര്‍മാറ്റുകളില്‍ നിന്നും 1412 റണ്‍സും 77 വിക്കറ്റുമാണ് താരം നേടിയത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ നന്നായി കളിച്ചുകൊണ്ടിരുന്ന താരം ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ഉണ്ടായിരുന്നു. 2011 ചെന്നൈ കപ്പ് ഉയര്‍ത്തിയപ്പോള്‍ ടീമിന്റെ വിജയത്തില്‍  മോര്‍ക്കല്‍ എന്ന ഓള്‍റൗണ്ടറുടെ പ്രകടനം നിര്‍ണായകമായിരുന്നു. ടി20യില്‍ രാജ്യത്തിനായി 572 റണ്‍സും 26 വിക്കറ്റുകളും നേടിയ ആല്‍ബി ഓസ്‌ട്രേലിയയ്‌ക്കെതിരെ 2009ല്‍ കേപ് ടൗണില്‍ തന്റെ ഏക ടെസ്റ്റ് മത്സരവും കളിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍