UPDATES

കായികം

വീണ്ടും പരീക്ഷണം; ക്രിക്കറ്റില്‍ 90-നയന്റി ടൂര്‍ണമെന്റ് ആരംഭിക്കുന്നു

ട്വന്റി-20 മത്സരങ്ങളെക്കാളും ആവേശം പകരാന്‍ 90-നയന്റി ടൂര്‍ണമെന്റിന് കഴിയുമെന്നാണ് സംഘാടകരായ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതീക്ഷ.

ക്രിക്കറ്റില്‍ സമിപകാലത്തായി നിരവധി മാറ്റങ്ങളാണ് സംഭവിക്കുന്നത്. പന്തിലും ക്രിക്കറ്റ് നിയമങ്ങളിലും മത്സരങ്ങളിലും വരെ മാറ്റങ്ങള്‍ വരുത്തുന്നു. 50 ഓവര്‍ മത്സരങ്ങള്‍ക്ക് ശേഷം ക്രിക്കറ്റിനെ കൂടുതല്‍ രസകരമാക്കാനാണ് 20 ഓവര്‍ ക്രിക്കറ്റ് ടി20 കൊണ്ടു വന്നത്. പിന്നീട് ഇത് 10 ഓവറായി ചുരുക്കി, അടുത്തിടെ ഇംഗ്ലണ്ട്, വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് 100 പന്ത് ഫോര്‍മാറ്റ് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഓരോ ടീമും പത്തോവര്‍ വീതം കളിക്കുന്ന ക്രിക്കറ്റിന് പ്രതീക്ഷ പ്രചാരം ലഭിച്ചില്ല. ഈ അവസരത്തില്‍ ക്രിക്കറ്റില്‍ വീണ്ടുമൊരു പരീക്ഷണത്തിന് മുതിരുകയാണ് യുഎഇ.

15 ഓവര്‍ വീതമുള്ള 90-നയന്റി ടൂര്‍ണമെന്റിന് അടുത്തവര്‍ഷം യുഎഇയില്‍ തുടക്കമാവും. പേരു സൂചിപ്പിക്കുന്നതുപോലെ ഒരു ടീമിന് തൊണ്ണൂറു പന്തുകളാകും നേരിടാന്‍ കിട്ടുക. ട്വന്റി-20 മത്സരങ്ങളെക്കാളും ആവേശം പകരാന്‍ 90-നയന്റി ടൂര്‍ണമെന്റിന് കഴിയുമെന്നാണ് സംഘാടകരായ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതീക്ഷ. നേരത്തെ 90-നയന്റി മത്സരങ്ങള്‍ക്ക് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയെന്ന് യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെഞ്ചുറി ഇവന്റ്സ് ആന്‍ഡ് സ്പോര്‍ട്സ് FZC കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ വാദം നിഷേധിച്ച് ഇസിബി തന്നെ രംഗത്തെത്തുകയുണ്ടായി. ഈ വര്‍ഷം 90-നയന്റി ടൂര്‍ണമെന്റിന് തങ്ങള്‍ അനുമതി നല്‍കിയിട്ടില്ലെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

ബുഖാത്തിര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുള്‍ റഹ്മാന്‍ ബുഖാത്തിര്‍, അഞഥ ഡിജിറ്റല്‍ നെറ്റ്വര്‍ക്ക് സ്ഥാപകനും പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന കറാച്ചി കിങ്സ് ടീമിന്റെ ഉടമ സല്‍മാന്‍ ഇഖ്ബാല്‍, സിനഗര്‍ജി കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍ ഇമ്രാന്‍ ചൗധരി എന്നിവര്‍ ചേര്‍ന്നാണ് പുതിയ 90-നയന്റി ടൂര്‍ണമെന്റിന് അടുത്തവര്‍ഷത്തോടെ തുടക്കമിടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍