UPDATES

കായികം

ലോകറെക്കോര്‍ഡ് ഭേദിച്ച് ഓസ്‌ട്രേലിയന്‍ വനിതാ താരം; ഡ്രോണില്‍ നിന്ന് വീണ പന്ത് പിടിച്ച് ആലിസ ഹീലി

അടുത്ത വര്‍ഷം ഓസ്ട്രേലിയ വേദിയാവുന്ന വനിതാ ട്വന്റി20 ലോക കപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൃഷ്ടിക്കുവാനുള്ള ശ്രമം നടന്നത്.

ഓസ്‌ട്രേലിയയുടെ വനിതാ ക്രിക്കറ്റ് താരം പുതിയ ലോകറെക്കോര്‍ഡ് നേടിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ഉയരത്തില്‍ നിന്നും വീഴുന്ന
പന്ത് പിടിച്ചാണ് താരം പുതിയ റെക്കോര്‍ഡ് കുറിച്ചത്. 62 മീറ്റര്‍ ഉയരത്തില്‍ നിന്നും വന്ന ക്രിക്കറ്റ് ബോള്‍ കൈപ്പിടിയില്‍ ഒതുക്കിയതായിരുന്നു ഇതുവരെയുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. എന്നാല്‍ ഇപ്പോള്‍  82.5 മീറ്റര്‍ ഉയരത്തില്‍ നിന്നുമെത്തിയ പന്ത് പിടിച്ച് ഓസ്ട്രേലിയയുടെ ആലിസ ഹീലിയാണ് റെക്കോര്‍ഡിട്ടത്.

അടുത്ത വര്‍ഷം ഓസ്ട്രേലിയ വേദിയാവുന്ന വനിതാ ട്വന്റി20 ലോക കപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൃഷ്ടിക്കുവാനുള്ള ശ്രമം നടന്നത്. ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആലിസയ്ക്ക് അവിടെ പിഴച്ചുമില്ല. ഡ്രോണ്‍ ഉപയോഗിച്ചാണ് 82.5 മീറ്റര്‍ ഉയരത്തില്‍ നിന്നും പന്ത് താഴേക്കിട്ടത്. ആദ്യ രണ്ട് വട്ടം ആലിസ പരാജയപ്പെട്ടു. എന്നാല്‍ മൂന്നാം വട്ടം ഗിന്നസ് റെക്കോര്‍ഡ് ആലിസ കൈപ്പിടിയിലാക്കി. 62 മീറ്റര്‍ ഉയരത്തില്‍ നിന്നും വന്ന പന്ത് കൈപ്പിടിയില്‍ ഒതുക്കിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. 2016ല്‍ ക്രിസ്റ്റിയന്‍ ബൗഗാര്‍ട്ട്ന്റെ പേരിലായിലരുന്നു ഈ റെക്കോര്‍ഡ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍