UPDATES

കായികം

‘ലോകകപ്പിന് മുമ്പ് ടീം ഇന്ത്യ എടുത്തത് തെറ്റായ തീരുമാനമായിരുന്നു’; ഗൗതം ഗംഭീര്‍

ധോണിയെയും ശിഖര്‍ ധവാനെയും വിശ്വാസത്തിലെടുത്ത് കൂടുതല്‍ അവസരങ്ങള്‍ ടീം പ്രതിസന്ധി ഘട്ടത്തില്‍ നല്‍കിയിരുന്നു

ലോകകപ്പില്‍ നാലാം നമ്പര്‍ ബാറ്റസ്മാന്‍ ആരാകുമെന്ന കാര്യത്തില്‍ ആശയ കുഴപ്പിത്തിലിരിക്കുന്ന ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍ രംഗത്തെത്തി. ആദ്യ മൂന്ന് മത്സരങ്ങളിലെ പരാജയത്തിനു ശേഷം അമ്പാട്ടി റായിഡുവിനെ ഒഴിവാക്കിയത് തെറ്റായ തീരുമമാനമായിരുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു. ലോകകപ്പില്‍ ഇന്ത്യന്‍ നിരയില്‍ റായിഡു നാലാം നമ്പറില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷ. അതിനാല്‍ തന്നെ താരത്തിന് പരമ്പരയില്‍ മുഴുവന്‍ അവസരങ്ങളും കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയായിരുന്നു വേണ്ടിയിരുന്നത്.

ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഉയര്‍ന്ന് സ്‌കോറോടെ 33 റണ്‍സാണ് റായിഡു നേടിയത്. അതോടെ റായിഡുവിനു പകരം ഋഷഭ് പന്തിനു ടീം അവസരം നല്‍കി. അതോടെ ലോകകപ്പില്‍ റായിഡുവിന്റെ സ്ഥാനം എന്താകുമെന്ന സംശയം ഉടലെടുക്കുന്ന തരത്തിലുള്ള തീരുമാനമാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് എടുത്തതെന്ന് പരക്കെ അഭിപ്രായം ഉയര്‍ന്നു. ന്യൂസിലാന്‍ഡിലും ഓസ്‌ട്രേലിയയിലും ചെന്ന് മികവ് പുലര്‍ത്തിയെങ്കിലും 2019ന്റെ തുടക്കത്തിലെ ഫോം താരത്തിനു നഷ്ടപ്പെടുന്നതാണ് പിന്നീട് കാണുന്നത്. ഇപ്പോള്‍ ലോകകപ്പ് ടീമില്‍ താരത്തിനു സ്ഥാനമുണ്ടാകുമോ എന്ന തരത്തിലുള്ള സംശയങ്ങളാണ് ക്രിക്കറ്റ് നിരീക്ഷകന്മാരുടെ ഇടയില്‍. ഇതിനിടെയാണ് താരത്തിനെ പിന്തുണയ്ക്കാതിരുന്നത് തെറ്റായി എന്ന അഭിപ്രായവുമായി ഗൗതം ഗംഭീര്‍ എത്തുന്നത്. ധോണിയെയും ശിഖര്‍ ധവാനെയും വിശ്വാസത്തിലെടുത്ത് കൂടുതല്‍ അവസരങ്ങള്‍ ടീം പ്രതിസന്ധി ഘട്ടത്തില്‍ നല്‍കിയിരുന്നു. അത് പോലെ റായിഡുവിനും അവസരം നല്‍കണമായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍