UPDATES

കായികം

റായുഡുവിനെ ഒഴിവാക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍

ഓസ്ട്രേലിയക്കും ന്യൂസീലന്‍ഡിനുമെതിരായ ഏകദിന പരമ്പരകളിലെ മോശം പ്രകടനമാണ് റായുഡുവിന് തിരിച്ചടിയായത്.

ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ മധ്യനിര താരം അമ്പാട്ടി റായുഡുവിന് ഇടം നല്‍കാത്തതിനെ വിമര്‍ശിച്ച് കൂടുതല്‍ പേര്‍ രംഗത്തെത്തുകയാണ്.
മൂന്നു മത്സരങ്ങളില്‍ പരാജയപ്പെട്ടതിനു പിന്നാലെ റായുഡുവിനെ ഒഴിവാക്കിയ നടപടി ഹൃദയഭേദകമെന്നാണ് ഗംഭീറിന്റെ പ്രതികരണം. അതേസമയം റിഷഭ് പന്ത് പുറത്തായതില്‍ വലിയ അത്ഭുതമൊന്നുമില്ലെന്നും ഗംഭീര്‍ പ്രതികരിച്ചു.

”ഏകദിനത്തില്‍ 48 റണ്‍സ് ശരാശരിയുള്ള പ്രായം 33-ല്‍ എത്തിയ ഒരു താരത്തെ പുറത്താക്കിയ നടപടി നിര്‍ഭാഗ്യകരമാണ്. ഏകദിനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ മറ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച കളിക്കാരനാണ് അദ്ദേഹം. തന്നെ സംബന്ധിച്ച് മറ്റേത് തീരുമാനത്തേക്കാളും ഹൃദയഭേദകമാണ് ഇക്കാര്യം” – ഗംഭീര്‍ പറഞ്ഞു. തനിക്ക് അവനോട് സഹതാപം തോന്നുന്നു, കാരണം 2007-ല്‍ ഞാനും ഈ അവസ്ഥയില്‍ കൂടി കടന്നുപോയിട്ടുണ്ട്. അത് എത്രത്തോളം വേദനാജനകമാണെന്ന് എനിക്കറിയാം. സെലക്ടര്‍മാര്‍ എന്നെ ആ വര്‍ഷത്തെ ലോകകപ്പ് ടീമില്‍ എടുത്തിയുന്നില്ല” – ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് ടീമില്‍ റായുഡുവിന് പകരം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനാണ് അവസരം ലഭിച്ചത്. ഓസ്ട്രേലിയക്കും ന്യൂസീലന്‍ഡിനുമെതിരായ ഏകദിന പരമ്പരകളിലെ മോശം പ്രകടനമാണ് റായുഡുവിന് തിരിച്ചടിയായത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍