UPDATES

കായികം

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന് മര്‍ദനം; യുവക്രിക്കറ്റ് താരത്തിന് ആജീവനാന്ത വിലക്ക്

സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഗംഭീര്‍, സേവാഗ് എന്നിവരുള്‍പ്പടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ യുവതാരം അനുജ് ദേധക്കെതിരെ നടപടി. താരത്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയതായി ഡിഡിസിഎ പ്രസിഡന്റ് രജത് ശര്‍മ്മ അറിയിച്ചു. അണ്ടര്‍ 23 ടീമിലേക്ക് തിരഞ്ഞെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു സെലക്ടറായ ഭണ്ഡാരിയെ യുവതാരം മര്‍ദിച്ചത്. ഇരുമ്പ് വടിയും ഹോക്കി സ്റ്റിക്കും ഉപയോഗിച്ചായിരുന്നു മര്‍ദനം. സംഭവവുമായി ബന്ധപ്പെട്ട് അനുജിനെയും സഹോദരന്‍ നരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

ഡല്‍ഹിയുടെ പ്രാദേശിക മത്സരം മറ്റു സെലക്ടര്‍മാര്‍ക്കൊപ്പമിരുന്ന് കാണുമ്പോഴായിരുന്നു ഭണ്ഡാരിക്ക് നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ തലയ്ക്കും കാലിലും പരിക്കേറ്റ ഭണ്ഡാരിയെ സന്ത് പരമാനന്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭണ്ഡാരി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഗംഭീര്‍, സേവാഗ് എന്നിവരുള്‍പ്പടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍