UPDATES

കായികം

ചേതേശ്വര്‍ പുജാരയെ ഐപിഎലില്‍ ഉള്‍പ്പെടുത്താത്തതിനെ കുറിച്ച് അനില്‍ കുബ്ലെ പറയുന്നു

പുജാരയെപ്പോലുള്ളവര്‍ക്ക് അവസരം ലഭിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്.

ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന താരമായ ചേതേശ്വര്‍ പുജാരയെ ഐപിഎലില്‍ ഉള്‍പ്പെടുത്താത്തതില്‍ താന്‍ നിരാശനാണെന്ന് ഇന്ത്യന്‍ ഇതിഹാസ താരം അനില്‍ കുംബ്ലെ. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കുബ്ലെ ഇക്കാര്യം പറഞ്ഞത്. ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിര സാനിധ്യമാണെങ്കിലും നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി വളരെ കുറച്ച് തവണ കളിക്കാന്‍ മാത്രമേ പുജാരയ്ക്ക് കഴിഞ്ഞിട്ടുള്ളൂ. ഈ സീസണ്‍ ഐപിഎല്ലിന് മുന്നോടിയായി നടന്ന താരലേലത്തില്‍ പുജാരയും ഉണ്ടായിരുന്നു. എന്നാല്‍ എന്നാല്‍ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോവുകയായിരുന്നു.

‘ടെസ്റ്റിലെ പ്രധാന താരങ്ങളായ പുജാര, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗകാകേണ്ടതുണ്ട്. ഇത്തവണ ഇഷാന്തിന് അവസരം ലഭിച്ചത് തന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. എന്നാല്‍ പുജാരയെപ്പോലുള്ളവര്‍ക്ക് അവസരം ലഭിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്.’ കുംബ്ല പറഞ്ഞു. ഐപിഎലില്‍ 2010 -14 വര്‍ഷങ്ങളിലായി അഞ്ച് സീസണുകളില്‍ കളിച്ചിട്ടുണ്ട് പൂജാര. കൊല്‍ക്കത്ത നൈറ്റ് റൈഡേഴസ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍, എന്നീ ഫ്രാഞ്ചൈസികളില്‍ കളിച്ചിട്ടുള്ള താരത്തിനെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒരു ടീമും സ്വന്തമാക്കുന്നില്ല. അമ്പത് ലക്ഷം രൂപയായിരുന്നു ഇത്തവണത്തെ താരത്തിന്റെ അടിസ്ഥാന വില.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍