UPDATES

കായികം

പാക്കിസ്ഥാന്‍ ഫൈനലിലെത്തും ; ഇന്ത്യയോട് പകരം വീട്ടും : മിക്കി ആര്‍തര്‍

പാക്കിസ്ഥാന്‍ – ബംഗ്ലാദേശ് പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ വിജയിക്കുകയും ഇന്ത്യയുമായി ഫൈനല്‍ പോരാട്ടത്തിനിറങ്ങുകയും വേണമെന്ന് തന്നെയാണ് ക്രിക്കറ്റ് ലോകത്തിന്റെ ആവശ്യം

ഏഷ്യകപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പാക്കിസ്ഥാന്‍ ഫൈനലിലെത്തുമെന്നും ഇന്ത്യയോട് പകരം വീട്ടുമെന്നും പാക്കിസ്ഥാന്‍ കോച്ച് മിക്കി ആര്‍തര്‍. ഇന്ത്യയോട് കഴിഞ്ഞ രണ്ട് മത്സരങ്ങളിലേറ്റ തോല്‍വികള്‍ക്ക് പകരമായി ഫൈനല്‍ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ടീം വിജയിക്കുമെന്നും ഏഷ്യകപ്പ് കിരീടം സ്വന്തമാക്കുമെന്നുമാണ് മിക്കി ആര്‍തര്‍ പറയുന്നത്.

സൂപ്പര്‍ ഫോറില്‍ ഇന്ത്യയോട് പരാജയം എറ്റുവാങ്ങേണ്ടി വന്നത് തങ്ങളുടെ ബാറ്റിംഗ് നിരയ്ക്ക് വീഴ്ച പറ്റിയതുകൊണ്ടാണ്. ഇന്ത്യന്‍ ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഫീല്‍ഡിംഗിലെ പിഴവാണ് ഇന്ത്യന്‍ വിക്കറ്റുകള്‍ വിഴ്ത്തുന്നതില്‍ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് കഴിയാതെ പോയതിന് കാരണം. ഇന്ത്യയുടെ വിക്കറ്റുകള്‍ ആദ്യ ഓവറുകളില്‍ തന്നെ വീഴ്ത്തിയിരുന്നെങ്കില്‍ തോല്‍വി ഏറ്റു വാങ്ങേണ്ടി വരില്ലായിരുന്നു ആര്‍തര്‍ പറഞ്ഞു.

ഇന്ന് വൈകിട്ട് നടക്കുന്ന പാക്കിസ്ഥാന്‍ – ബംഗ്ലാദേശ് പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ വിജയിക്കുകയും ഇന്ത്യയുമായി ഫൈനല്‍ പോരാട്ടത്തിനിറങ്ങുകയും വേണമെന്ന് തന്നെയാണ് ക്രിക്കറ്റ് ലോകത്തിന്റെ ആവശ്യം. വാശിയേറിയതും മികവുറ്റതുമായ ഒരു ഫൈനല്‍ പോരാട്ടം തന്നെയാണ് ആരാധകരും പ്രതീക്ഷിച്ചിരിക്കുന്നത്. അതേസമയം രണ്ടു മത്സരവും ഇന്ത്യയോട് തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ബാറ്റിംഗ് നിര സാങ്കേതികമായി തങ്ങളേക്കാള്‍ മികച്ചവരാണെന്നും പാക് താരങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അത്ര മികവ് പോരെന്നുമാണ് പാക്ക് നായകന്‍ സര്‍ഫറാസ് അഹമ്മദ് പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍