UPDATES

കായികം

ടെസ്റ്റില്‍ അഞ്ച് ദിനവും ബാറ്റ് ചെയ്ത് ഇംഗ്ലണ്ടിന്റെ റോറി ബേണ്‍സിന് അപൂര്‍വ നേട്ടം

2017ല്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയുടെ ചേതേശ്വര്‍ പുജാരയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ് ബാറ്റസ്മാന്‍ റോറി ബേണ്‍സ് അപൂര്‍വ നേട്ടത്തിലെത്തിയിരിക്കുകയാണ്. ഈ നേട്ടം കൊയ്യുന്ന നാലാമത്തെ ഇംഗ്ലണ്ട് താരവും ലോകത്തെ പത്താമത്തെ ബാറ്റസ്മാനുമാണ് റോറി ബേണ്‍സ്. ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് ദിവസവും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച ബാറ്റ്സ്മാന്മാരുടെ പട്ടികയിലാണ് താരത്തിന് ഇടം ലഭിച്ചത്. ആഷസില്‍ ആസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലെ അഞ്ചാം ദിനത്തിലും ബാറ്റിങിന് അവസരം ലഭിച്ചപ്പോഴാണ് ബേണ്‍സിനെ  ഇങ്ങനെയൊരു നേട്ടത്തിലെത്തിച്ചത്.

ആഷസില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയ ആദ്യ ദിനം തന്നെ പുറത്തായെങ്കിലും കളി തീരാന്‍ ഏതാനും ഓവറുകള്‍ ബാക്കിയുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ ഓപ്പണറായി എത്തിയ ബേണ്‍സ് ആദ്യ ദിനം ബാറ്റ് ചെയ്തു. രണ്ടാം ദിനം മുഴുവനായും ബാറ്റ് ചെയ്ത താരം മൂന്നാം ദിനത്തിലാണ് പുറത്തായത്. ആ ഇന്നിങ്സില്‍ സെഞ്ച്വറിയും(133) നേടിയിരുന്നു.

എന്നാല്‍ നാലാം ദിനം തന്നെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സും ആരംഭിച്ചിരുന്നു. അവിടെയും ബേണ്‍സിന് അവസരം ലഭിച്ചു. ബേണ്‍സിനെ പുറത്താക്കാനായതുമില്ല. അതിനാല്‍ അഞ്ചാം ദിനത്തിലും താരം ബാറ്റിങ് തുടര്‍ന്നു. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ പതിനൊന്ന് റണ്‍സെ ബേണ്‍സിന് നേടാനായുള്ളൂ. 2017ല്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയുടെ ചേതേശ്വര്‍ പുജാരയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ പരിശീലകന്‍ രവിശാസ്ത്രിയും ഈ ക്ലബ്ബിലുണ്ട് 1984ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍