UPDATES

കായികം

ഇന്ത്യയോട് മത്സരിക്കാന്‍ പാക്കിസ്ഥാന്‍ ടീം വളര്‍ന്നട്ടില്ലെന്ന് ഹര്‍ഭജന്‍

ഇരുവരും ചേര്‍ന്ന് ഓന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ചേര്‍ത്ത 210 റണ്‍സ് പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ
എറ്റവും മികച്ച രണ്ടാമത്തെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്.

ഏഷ്യകപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കെതിരെയുള്ള രണ്ടാം മത്സരവും വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ട പാക്കിസ്ഥാന്‍ ടീം ഇന്ത്യയുമായി മത്സരിക്കാന്‍ ആയിട്ടില്ലെന്ന് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ഏഷ്യകപ്പിനു പാക്കിസ്ഥാന്‍ ഇന്ത്യയുമായുള്ള പോരാട്ടം കടുക്കുമെന്നായിരുന്നു ക്രിക്കറ്റ് ലോകത്തെ വിലയിരുത്തല്‍. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ഇന്ത്യയെ നേരിട്ട രണ്ട് മത്സരങ്ങളില്‍ വന്‍തോല്‍വിയിലേക്കാണ് പാക്കിസ്ഥാന്‍ കൂപ്പുകുത്തിയത്. ഈ സാഹചര്യത്തിലാണ് ഹര്‍ഭജന്‍ പാക്കിസ്ഥാന്‍ ടീമിനെ കളിയാക്കി പ്രതസ്താവന നടത്തിയത്.

കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ ഫോര്‍ മത്സരത്തെ വിലയിരുത്തിയാണ് ഹര്‍ഭജന്‍ രംഗത്തെത്തിയിരിക്കുന്നത്. ക്യപ്റ്റന്‍ രൊഹിത് ശര്‍മ്മയുടെയും ഷിഖര്‍ ധവാന്റെയും മിന്നും സെഞ്ച്വറിയുടെ ബലത്തില്‍ ഒമ്പതു വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാക്കിസ്ഥാന്‍ ടീമും ഇന്ത്യന്‍ ടീമും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. ഇപ്പോഴുള്ള പാക്കിസ്ഥാന്‍ നിര ഇന്ത്യയുമായി മത്സരിക്കാന്‍ പോന്ന ടീമല്ല. പാക്കിസ്ഥാന്‍ ഒരു മത്സരം കളിക്കുന്നു എന്നതല്ലാതെ വിജയിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഏഷ്യ കപ്പ് വിജയിക്കാന്‍ എന്തുകൊണ്ടും യോഗ്യത ഇന്ത്യക്കു തന്നെയാണ് ഹര്‍ഭജന്‍ പറയുന്നു.

കഴിഞ്ഞ മത്സരത്തില്‍ 119 ബൗളുകളില്‍ നിന്ന് രോഹിത് ശര്‍മ്മ 111 റണ്‍സ് നേടി. രോഹിതിന്റെ ഏകദിനത്തിലെ 19 മത്തെ സെഞ്ച്വറി നേട്ടമായിരുന്നു ഇത്. 100 ബൗളുകള്‍ നേരിട്ട് ശിഖര്‍ ധവാന്‍ നേടിയത് 114 റണ്‍സാണ് ഏകദിനത്തിലെ 15 ാം സെഞ്ച്വറി നേട്ടമായിരുന്നു ഇത്. ഇരുവരും ചേര്‍ന്ന് ഓന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ചേര്‍ത്ത 210 റണ്‍സ് പാക്കിസ്ഥാനെതിരെയുള്ള എറ്റവും മികച്ച രണ്ടാമത്തെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്. രോഹിത് ക്ലാസ് ബാറ്റ്‌സ്മാനാണെങ്കില്‍ ശിഖര്‍ കഴിവുറ്റ താരമാണ്. ഇന്ത്യന്‍ നിരയുടെ ബൗളിംഗും മികച്ചതാണ്. പരിചയ സമ്പന്നതയുടെ കാര്യത്തിലും ടീം മുന്നിലാണ് എം.എസ് ധോനി, രോഹിത്, ധവാന്‍, ബൂമ്ര, ഭുവനേശ്വര്‍, റായ്ഡു ..ഹര്‍ഭജന്‍ പറയുന്നു. പാക്കിസ്ഥാനെതിരെ എറ്റവും വലിയ വിക്കറ്റ് നേട്ടത്തില്‍ ഇന്ത്യ വിജയിച്ചത് 1985 ല്‍ മെല്‍ബണില്‍ നടന്ന മത്സരത്തിലായിരുന്നു. എട്ടു വിക്കറ്റ് നേട്ടത്തിലാണ് ഇന്ത്യ അന്ന് പാക്കിസ്ഥാനെതിരെ വിജയം കണ്ടത്. പാക്കിസ്ഥാന്‍ ടീമില്‍ അനുഭവ സമ്പത്തുള്ള താരങ്ങള്‍ കുറവാണ്. ഷൊയ്ബ് മാലിക്കാണ് പരിചയ സമ്പന്നതയുള്ള ഏക താരം. ഇരു ടീമുകളും തമ്മിലുള്ള വലിയ വ്യത്യാസം ഇത് തന്നെയാണെന്നും താരം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍