UPDATES

കായികം

ഏഷ്യ കപ്പിന് ഇന്ന് തുടക്കം : ‘ലോകകപ്പ് മത്സരങ്ങളിൽ ടീമിൽ ഇടം നേടാൻ മികച്ച അവസരമാണിതെന്ന്’ രോഹിത് ശർമ്മ

പാക്കിസ്ഥാനെതിരെ നടക്കുന്ന രണ്ടാമത്തെ മത്സരത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് തുടക്കം. ഉദ്ഘാടനമത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. വൈകിട്ട് അഞ്ചുമുതൽ സ്റ്റാർ സ്പോർട്സ് തത്സമയം പ്രക്ഷേപണം ചെയ്യും. ആറാംകിരീടം ലക്ഷ്യവയ്ക്കുന്ന ലങ്കയ്ക്ക് ബംഗ്ലാദേശ് ശക്തമായ വെല്ലുവിളിയുയർത്താനാണ് സാധ്യത.

18 ന് ഏഷ്യകപ്പില്‍ പുതുമുഖ ടീം  ഹോംങ്കോങുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആറു രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യ കപ്പ് മത്സരങ്ങളെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും എട്ട് മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന ലോകകപ്പിന് മുന്നൊരുക്കമായാണ് ഓരോ മത്സരത്തെയും സമീപിക്കുന്നതെന്നും എഷ്യകപ്പ് മത്സരങ്ങളിലെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറഞ്ഞു.

ടീം ഇന്ത്യക്ക് മാത്രമല്ല ഏഷ്യ കപ്പിലെ എല്ലാ ടീമുകളും വരാനിരിക്കുന്ന വേള്‍ഡ് കപ്പ് മത്സരങ്ങളെ കുറിച്ച് ചിന്തിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഈ മത്സരങ്ങള്‍ ടീമുകള്‍ക്ക് മികച്ചൊരു നിരയെ കണ്ടെത്തുന്നതിനുള്ള അവസരമാണ്. ലോകകപ്പ് മത്സരങ്ങള്‍ക്ക് മുമ്പ് ഒത്തിരി മത്സരങ്ങള്‍ ടീം ഇന്ത്യ കളിക്കും. ഈ മത്സരങ്ങളില്‍ മികവ് കാണിക്കുന്ന താരങ്ങള്‍ക്ക് ലോകകപ്പിലേക്കുള്ള  ടീമില്‍ ഇടം നേടാനാകും രോഹിത് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍