UPDATES

കായികം

അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 5.1 ഓവറായപ്പോള്‍ ഇന്ത്യ മൂന്നിന് എട്ട് എന്ന നിലയിലേക്ക് വീണു.

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ബംഗ്ലാദേശിനെ 5 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ബംഗ്ലാ ബൗളര്‍മാര്‍ 32.4 ഓവറില്‍ 106ന് എറിഞ്ഞിട്ടു. ഇന്ത്യ അതേനാണയത്തില്‍ തിരിച്ചടിച്ചപ്പോള്‍ ബംഗ്ലാദേശ് 33 ഓവറില്‍ 101ന് എല്ലാവരും പുറത്തായി. ബാറ്റ്സ്മാന്മാര്‍ക്ക് ആനുകൂല്യമൊന്നും ലഭിക്കാത്ത പിച്ചില്‍ ഇരു ടീമുകളിലെയും ബൗളര്‍മാര്‍ തിളങ്ങി. ഇന്ത്യയ്ക്കുവേണ്ടി 5 വിക്കറ്റ് വീഴ്ത്തിയ അഥര്‍വ അങ്കോല്‍ക്കര്‍ ആണ് മികച്ചുനിന്നത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയെങ്കിലും തുടക്കംമുതല്‍ വിക്കറ്റ് നഷ്ടമായ ഇന്ത്യയെ വമ്പന്‍ തകര്‍ച്ചയില്‍നിന്നും കരകയറ്റിയത് മധ്യനിരയാണ്. ധ്രുവ് ജുറല്‍(33), ഷശ്വന്ത് റാവത്(19), കരണ്‍ലാല്‍(37) എന്നിവര്‍ക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളു. ഇന്ത്യയുടെ മൂന്ന് കളിക്കാര്‍ റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക് 5.1 ഓവറായപ്പോള്‍ ഇന്ത്യ മൂന്നിന് എട്ട് എന്ന നിലയിലേക്ക് വീണു. പിന്നാലെ ജുറല്‍- ശാശ്വത് റാവത്ത് (19) കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ബംഗ്ലാ ബൗളര്‍മാര്‍ തിരിച്ചടിച്ചു. റാവത്ത് പുറത്തായ ശേഷം മധ്യനിര പൊരുതാന്‍ പോലും നില്‍ക്കാതെ കൂടാരം കയറി. വാലറ്റത്തെ കൂട്ടുപിടിച്ച് കരണ്‍ ലാല്‍ നടത്തിയ പോരാട്ടമാണ് ഇന്ത്യയുടെ സ്‌കോര്‍ 100 കടത്തിയത്. ഇന്ത്യന്‍ നിരയില്‍ എട്ട് താരങ്ങള്‍ക്ക് രണ്ടക്കം കാണാനായില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമീം ഹൊസൈനിന്റെയും മൃതുന്‍ജോയ് ചൗന്ദരിയുടെയും പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. ബംഗ്ലാദേശിനായി ഷമിം ഹൊസൈന്‍, മൃത്യുഞ്ജയ് ചൗധരി എന്നിവര്‍ മൂന്നുവിക്കറ്റുവീതം വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍