UPDATES

കായികം

ഇപ്രാവശ്യം ലോകകപ്പില്‍ അത് സംഭവിക്കും; ഗില്ലിയുടെ പ്രവചനം എത്തി

കഴിഞ്ഞ വര്‍ഷം ഓസീസിനെതിരെയാണ് ഏകദിന ക്രിക്കറ്റിലെ നിലവിലെ റെക്കോര്‍ഡായ ആറ് വിക്കറ്റിന് 481 എന്ന സ്‌കോര്‍ ഇംഗ്ലണ്ട് നേടിയത്.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഓസീസിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാനായിരുന്നു ആദം ഗില്‍ക്രിസ്റ്റിനെ ആരാധകര്‍ക്ക് മറക്കാന്‍ കഴിയില്ല. ഇന്നിംഗ്ദിന്റെ തുടക്കത്തില്‍ തന്നെ മുന്നും പിന്നും നോല്‍ക്കാതെ ബൗളര്‍മാരെ കടന്നാക്രമിക്കുന്ന ഗില്‍ക്രിസ്റ്റ് ക്രിക്കറ്റില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരമാണ്. ലോകകപ്പ് മത്സരങ്ങളില്‍ മിന്നും പ്രകടനം കാഴ്ചവെച്ചിട്ടുുള്ള ഗില്ലി ഇത്തവണത്തെ ലോകകപ്പ് പ്രവചനം നടത്തിയിരിക്കുകയാണ്.

ലോകകപ്പില്‍ ഒരു ടീം 500 എന്ന മാന്ത്രിക സംഖ്യ ഉറപ്പായും സ്‌കോര്‍ ബോര്‍ഡില്‍ എഴുതി ചേര്‍ക്കുമെന്നാണ് ഗില്ലി പ്രവചനം നടത്തിയിരിക്കുന്നത്. അത് ഓസ്‌ട്രേലിയ തന്നെ ആയിരിക്കുമെന്ന സൂചനയാണ് ഗില്ലി നല്‍കുന്നത്.  സമീപകാലത്തെ വിവാദങ്ങള്‍ക്ക് ശേഷം ഇന്ത്യക്കെതിരെയും പാക്കിസ്ഥാനെതിരെയും നേടിയ ഏകദിന പരമ്പര വിജയത്തിന് ശേഷമാണ് ഓസീസ് ടീം ലോകകപ്പിനെത്തുന്നത്. വിലക്കിന് ശേഷം സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും എത്തുന്നതോടെ ബാറ്റിംഗ് യൂണിറ്റ് ശക്തമാകുമെന്നതും ഉറപ്പാണ്.

കഴിഞ്ഞ വര്‍ഷം ഓസീസിനെതിരെയാണ് ഏകദിന ക്രിക്കറ്റിലെ നിലവിലെ റെക്കോര്‍ഡായ ആറ് വിക്കറ്റിന് 481 എന്ന സ്‌കോര്‍ ഇംഗ്ലണ്ട് നേടിയത്. ഇതിന് ശേഷം 500 എന്ന സ്‌കോറും അപ്രാപ്യമല്ലെന്ന വിലയിരുത്തലിലാണ് ക്രിക്കറ്റ് ലോകം. ഇതോടെ സ്‌കോര്‍ ബോര്‍ഡില്‍ അടക്കം ചില മാറ്റങ്ങള്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്  വരുത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍