UPDATES

കായികം

മാക്‌സ്‌വെല്‍ വെടിക്കെട്ടില്‍ ഓസീസിന് ജയം, പരമ്പര

ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സിന്റെ വലിയ സ്‌കോര്‍ ആസ്‌ട്രേലിയ രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ആസ്‌ട്രേലിയക്കെതിരായ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിന് പരാജയപ്പെട്ട് ഇന്ത്യ. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഓസീസ് സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സിന്റെ വലിയ സ്‌കോര്‍ ആസ്‌ട്രേലിയ രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍  മറികടന്നു. തകര്‍പ്പന്‍ സെഞ്ചുറി നേടിയ മാക്സ്‌വെല്‍ 55 പന്തില്‍ ഒമ്പത് സിക്സും ഏഴ് ബൗണ്ടറിയും സഹിതം പുറത്താകാതെ 113 റണ്‍സെടുത്തു. മാക്‌സ്‌വെലിന്റെയും ആര്‍കി ഷോട്ടിന്റെയും (28 പന്തില്‍ 40) മികവില്‍ അനായാസം  ഓസീസ് ജയം സ്വന്തമാക്കി. ഇന്ത്യക്കായി വിജയ് ശങ്കര്‍ രണ്ടും, സിദ്ധാര്‍ത്ത് കൗള്‍ ഒരു വിക്കറ്റുമെടുത്തു.

നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ച നായകന്‍ വിരാട് കോഹ്‌ലിയുടെയും (38 പന്തില്‍ 72) എല്‍ രാഹുലിന്റെയും (26 പന്തില്‍ 47) അവസാന ഓവറുകളില്‍ കത്തിക്കയറിയ ധോണിയുടെ (23 പന്തില്‍ 40) മികവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. ശിഖര്‍ ധവാന്‍ 14ഉം റിഷഭ് പന്ത് ഒരു റണ്‍സുമെടുത്തപ്പോള്‍, ദിനേശ് കാര്‍ത്തിക് 8 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യന്‍ നിരയില്‍ പന്ത് എടുത്തവരെല്ലാം തല്ല് വാങ്ങി കൂട്ടിയപ്പോള്‍, ഭേദപ്പെട്ട ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസിസിനെ പിടിച്ചു കെട്ടാന്‍ ഇന്ത്യക്കായില്ല.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍