UPDATES

കായികം

എതിരാളികള്‍ക്ക് ഭീഷണിയാണ് ഇന്ത്യയുടെ ഈ പേസ് ബൗളര്‍; ബുംറയെകുറിച്ച് ഓസീസ് ബൗളിങ് ഇതിഹാസം പറയുന്നു

നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കറും ഡെന്നീസ് ലില്ലിയും ബുംറയെ അഭിനന്ദിച്ചിരുന്നു.

ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ബൗളറും ഇതിഹാസ താരവുമായ ജെഫ് തോമസ് ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറയെ കുറിച്ച് പറയുകയാണ്. ലോകകപ്പില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന ബൗളറായിരിക്കും ബുംറയെന്നാണ് ജെഫ് തോമസ് പറയുന്നത്. രാജ്യത്തിനകത്തും വിദേശത്തും നടക്കുന്ന മത്സരങ്ങളില്‍ ബുംറ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍ എന്നു ബുംറയെ വിശേഷിപ്പിച്ച ജെഫ് തോംസണ്‍ ബുംറ തന്റെ വ്യത്യസ്തമായ പേസ് ബൗളിങ് ശൈലിയിലൂടെ എതിരാളികളെ വട്ടം കറക്കുമെന്നും പറയുന്നു. നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കറും ഡെന്നീസ് ലില്ലിയും ബുംറയെ അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജെഫ് തോംസണും തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

പരിചിതമല്ലാത്ത ബൗളിങ് ആക്ഷനാണ് ബുംറയുടേത്. വിവിധ തരത്തില്‍ ബൗള്‍ ചെയ്യാന്‍ ബുംറയ്ക്ക് സാധിക്കുന്നു. താരതമ്യേന വേഗത കൂടുതലുള്ള പന്തുകളായതിനാല്‍ ബുംറയ്ക്ക് അനായാസം വിക്കറ്റ് ലഭിക്കും. ബുംറയും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദെയുമായിരിക്കും ഈ ലോകകപ്പിലെ മികച്ച ബൗളര്‍മാര്‍. ജെഫ് തോംസണ്‍ വ്യക്തമാക്കി. ഈ ലോകകപ്പില്‍ എല്ലാവരും ഉറ്റുനോക്കുന്ന താരമാണ് ബുംറ. 140 കിലോമീറ്ററിലേറെ വേഗതയില്‍ തുടര്‍ച്ചയായി പന്ത് എറിയാന്‍ കഴിയുന്ന താകം. ഇതുവരെ 49 ഏകദിനങ്ങളില്‍ നിന്ന് 85 വിക്കറ്റുകള്‍ ബുംറ നേടി. ഐ.പി.എല്‍ സീസണിലും ബുംറ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍