UPDATES

കായികം

വനിത ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തിനുള്ള അവസാന പട്ടികയായി: രമേഷ് പവാറിന് വീണ്ടും നറുക്ക് വീഴുമോ?

പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ച 28 പേരില്‍ നിന്നാണ് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അവസാന പട്ടിക പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യയുടെ പുരുഷ ടീം മുന്‍ പരിശീലകനും ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവുമായ ഗാരി കിര്‍സ്റ്റന്‍, ഹെര്‍ഷെല്‍ ഗിബ്‌സ് എന്നിവര്‍ക്കൊപ്പം നിലവിലെ പരിശീലകനായിരുന്ന രമേഷ് പവാറും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ച 28 പേരില്‍ നിന്നാണ് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ താരങ്ങളായ വെങ്കിടേഷ് പ്രസാദ്, മനോജ് പ്രഭാകര്‍, ഡബ്ലിയുവി രാമന്‍ എന്നിവരൊന്നും ചുരുക്കപ്പട്ടികയില്‍ ഇടം നേടിയില്ല എന്നതും ശ്രദ്ധേയമായി. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങുന്ന അഡ്‌ഹോക് കമ്മിറ്റിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പരിശീലകനെ തെരഞ്ഞെടുക്കുന്നത്.

ട്വന്റി-20 ലോകകപ്പിനിടെ വനിതാ ടീമിലെ സീനിയര്‍ താരം മിതാലി രാജും പരിശീലകന്‍ രമേഷ് പവാറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വിവാദമായിരുന്നു. ഇരുവരും പരസ്പരം ആരോപണങ്ങളുമായി രംഗത്തുവരികയും ചെയ്തു. ഏറ്റവും ഒടുവില്‍ മിതാലിയുമായി സഹകരിച്ച് പോകാന്‍ തയാറാണെന്ന് അറിയിച്ചാണ് രമേഷ് പവാര്‍ പരിശീലക സ്ഥാനത്ത് തുടരുന്നതിന് അപേക്ഷ നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍